ദിലീപിനെ തേടി ആ സന്തോഷ വാര്‍ത്ത എത്തി…!

നടിയെ ആക്രമിച്ച കേസില്‍ വിവാദത്തിന്റെ കൊടുമുടിയ കയറി നില്‍ക്കുമ്പോള്‍ ദിലീപിനെ തേടി ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുകാണ്. ഒടുവില്‍ നടനും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുകകയാണ്. നടിയെ ആക്രമിച്ച കേസിന്റെ ഇടയില്‍ തന്നെ താരത്തിന്…

നടിയെ ആക്രമിച്ച കേസില്‍ വിവാദത്തിന്റെ കൊടുമുടിയ കയറി നില്‍ക്കുമ്പോള്‍ ദിലീപിനെ തേടി ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുകാണ്. ഒടുവില്‍ നടനും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുകകയാണ്. നടിയെ ആക്രമിച്ച കേസിന്റെ ഇടയില്‍ തന്നെ താരത്തിന് ഈ അംഗീകരാരം ലഭിച്ചു എന്നത് തന്നെയാണ് ഈ സംഭവത്തിലെ വാര്‍ത്താ പ്രാധാന്യമുള്ള വിഷയം.

മലയാളത്തിലെ പ്രമുഖ നടീ നടന്മാര്‍ക്കെല്ലാം ഇതിനോടകം തന്നെ യുഎഇ ഗോള്‍ഡന്‍ വിസ കരസ്ഥമാക്കാന്‍ സാധിച്ചിട്ടുണ്ട്. ദിലീപിന് ഇപ്പോഴാണ് വിസ നേടാനായത്. നീണ്ട പത്ത് വര്‍ഷ കാലത്തെ കാലാവധിയുള്ള വിസയാണ് ഗോള്‍ഡന്‍ വിസ. ഇത് കൈവശമുള്ള വ്യക്തിയ്ക്ക് സ്‌പോണ്‍സറുടെ സഹായമില്ലാതെ യുഎഇയില്‍ ജോലി ചെയ്യാനും താമസിക്കാനും അനുമതി ലഭിക്കും.

അതാണ് ഈ വിസയുടെ പ്രത്യേകത. അതേസമയം, കഴിഞ്ഞ ദിവസം രാവിലെയാണ് നടന്‍ ദിലീപ് ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി ദുബായില്‍ എത്തിച്ചേര്‍ന്നത്. താരം തിങ്കളാഴ്ച വരെ യുഎഇയില്‍ തുടരുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കോഴിക്കോട് സ്വദേശിയായ മിദിലാജിന്റെ ഉടമസ്ഥയിലുള്ള എമിറേറ്റ്‌സ് ബിസിനസ്സ് ഹബ്ബാണ് നടന് വേണ്ടിയുള്ള യുഎഇ ഗോള്‍ഡന്‍ വിസയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കിയത്.

വിവിധ രംഗങ്ങളില്‍ തന്റെ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍, ബിസിന്‌സുകാര്‍ എന്നിവര്‍ക്കും യുഎഇ ഭരണകൂടവും അധികാരികളും അനുവദിച്ചു നല്‍കുന്നതാണ് യു.എ. ഇ ഗോള്‍ഡന്‍ വിസ. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും നല്‍കിക്കൊണ്ടാണ് മലയാള സിനിമാ ലോകത്തേക്ക് ഗോള്‍ഡന്‍ വിസ ഓരോര്‍ത്തര്‍ക്കുമായി അംഗീകരിച്ച് നല്‍കിയത്.