നിങ്ങൾ ഇനിയും മനസ്സ് തുറന്ന് ചിരിക്കുക വേറെ ഒരുപാട് പേരുടെ നെഞ്ച് പിളർക്കുന്നതും ഇതേ ചിരിയാണ് !!

കൊച്ചിയിലെ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ നിൽക്കുന്ന താരമാണ് ദിലീപ്, എന്നാൽ കേസിന്റെ ആദ്യകാലങ്ങളിൽ ജയിൽവാസം അനുഭവിച്ചെങ്കിലും നീണ്ട അഞ്ചു വർഷങ്ങളായി വിചാരണ നടന്ന് വരുകയായിരുന്നു. ഇപ്പോൾ കഴിഞ്ഞ കുറച്ചു നാളുകളായി നടനെതിരെ…

കൊച്ചിയിലെ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ നിൽക്കുന്ന താരമാണ് ദിലീപ്, എന്നാൽ കേസിന്റെ ആദ്യകാലങ്ങളിൽ ജയിൽവാസം അനുഭവിച്ചെങ്കിലും നീണ്ട അഞ്ചു വർഷങ്ങളായി വിചാരണ നടന്ന് വരുകയായിരുന്നു. ഇപ്പോൾ കഴിഞ്ഞ കുറച്ചു നാളുകളായി നടനെതിരെ വെളിപ്പെടുത്തലുമായി സംവിധയകാൻ ബാലചന്ദ്രകുമാർ അടക്കമുള്ള വ്യക്തികളും രംഗത്ത് വന്നിരുന്നു. ഇതോടെ ഈ വിഷയം ജനശ്രദ്ധ വീണ്ടും പിടിച്ചു പറ്റുകയായിരുന്നു. കൂടാതെ ദിലീപിനെ അനുകൂലിക്കുന്നവരും സമൂഹത്തിൽ ഉണ്ട്.

അതിന് ഉദാഹരണമാണ് കേരളത്തിലെ മുൻ ആദ്യ വനിതാ ഡിജിപിയായ ശ്രീലേഖയുടെ വെളിപ്പെടുത്തൽ ദിലീപ് ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും മറ്റുമായിരുന്നു ഇവർ ആരോപിച്ചിരുന്നത്. ഇതിന് പിന്നാലെ ഇവരെ ചോദ്യം ചെയ്യാനും മറ്റുമായി പോലീസ് അന്യൂക്ഷണം നടക്കുന്നുമുണ്ട്. എന്നാൽ ഈ അഞ്ചുവർഷക്കാലമായി ദിലീപിന്റെ നിലപാട് താൻ കുറ്റം ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന തരത്തിലാണ്. ഇപ്പോൾ ദിലീപിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ദിലീപേട്ടാ. നിങ്ങൾ ചിരിക്കുക. ഇനിയും മനസ്സ് തുറന്ന് ചിരിക്കുക. ഇവിടെ ഒരുപാട് പേർക് സന്തോഷം നൽകുന്നതും, വേറെ ഒരുപാട് പേരുടെ നെഞ്ച് പിളർക്കുന്നതും ഇതേ ചിരിയാണ് എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ ആയി കുറിച്ചിരിക്കുന്നത്.