ഭംഗിയുള്ള കുട്ടി…ദില്‍ഷയെ ആദ്യമായി കണ്ടപ്പോഴേ ശ്രദ്ധിച്ചു തുടങ്ങി!!! ദില്‍ഷയും ഗായത്രിയും ഒന്നിച്ചപ്പോള്‍

ഉള്ളില്‍ തോന്നുന്നതെല്ലാം തുറന്ന് പറഞ്ഞ് വിവാദത്തിലും ട്രോളന്മാരുടെ ഇരയും ആകാറുള്ള താരമാണ് നടി ഗായത്രി സുരേഷ്. എങ്കിലും താരം പറയുന്ന കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. ബിഗ് ബോസിന്റെ ആരാധിക കൂടിയായിരുന്നു താരം. തന്റെ ഫേവറിറ്റ്…

ഉള്ളില്‍ തോന്നുന്നതെല്ലാം തുറന്ന് പറഞ്ഞ് വിവാദത്തിലും ട്രോളന്മാരുടെ ഇരയും ആകാറുള്ള താരമാണ് നടി ഗായത്രി സുരേഷ്. എങ്കിലും താരം പറയുന്ന കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. ബിഗ് ബോസിന്റെ ആരാധിക കൂടിയായിരുന്നു താരം. തന്റെ ഫേവറിറ്റ് കണ്ടസ്റ്റന്റിന് വോട്ട് അഭ്യര്‍ഥിച്ചും ഗായത്രി എത്തിയിരുന്നു.

വിന്നറായ ശേഷം ദില്‍ഷയ്‌ക്കെതിരെ ഒരു വിഭാഗം എത്തിയപ്പോഴും പിന്തുണച്ച് ഗായത്രി ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇരുവരും ആദ്യമായി കണ്ട് സന്തോഷം പങ്കിട്ടിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്.

കഴിഞ്ഞദിവസം റെഡ് എഫ്എമ്മിന്റെ മെല്‍റ്റിങ് പോയിന്റ് പരിപാടിയിലാണഅ താരങ്ങള്‍ ഒരുമിച്ചെത്തിയത്. തങ്ങള്‍ ഇരുവര്‍ക്കും ഒരുപാട് സാമ്യതകളുണ്ടെന്നും ദില്‍ഷയും ഗായത്രിയും പറയുന്നു. ഇതിനുമുമ്പ് ഇതുവരെ ഗായത്രിയെ കാണുകയോ സംസാരിക്കുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ദില്‍ഷ പറയുന്നു.

അതേസമയം, ആദ്യമായി ദില്‍ഷയെ കണ്ടപ്പോള്‍ ഭംഗിയുള്ള കുട്ടി എന്ന രീതിയിലെ ഞാന്‍ നോക്കിയിരുന്നുള്ളു. പിന്നെ പതിയെ ദില്‍ഷയുടെ നല്ല ക്വാളിറ്റികള്‍ ഞാന്‍ ശ്രദ്ദിച്ച് തുടങ്ങിയെന്നും ഗായത്രി പറയുന്നു.

എന്നാല്‍ ഗായത്രി ബിഗ് ബോസില്‍ മത്സരിക്കാന്‍ പോയാല്‍ തന്റെ ഫാന്‍സിനെ മുഴുവന്‍ ഗായത്രിക്ക് കൊടുക്കുമെന്ന് ദില്‍ഷയും പറയുന്നു. എന്തായാലും ഇരുവരുടെയും കൂടിക്കാഴ്ച സോഷ്യലിടത്തും വൈറലായിരിക്കുകയാണ്.