ഓണത്തിന് ട്രഡീഷണല്‍ ലുക്കില്‍ ദില്‍ഷ; ചിത്രങ്ങള്‍ വൈറലാവുന്നു

ബിഗ് ബോസ് സീസണ്‍ 4 മലയാളത്തിലൂടെ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദില്‍ഷ പ്രസന്നന്‍. ഡാന്‍സ് വേദിയിലൂടെയാണ് ദില്‍ഷ കടന്നുവരുന്നതെങ്കിലും ഇപ്പോള്‍ ബിഗ് ബോസ് വിജയി എന്ന നിലയിലാണ് താരം ശ്രദ്ധേയയാകുന്നത്. സോഷ്യല്‍…

ബിഗ് ബോസ് സീസണ്‍ 4 മലയാളത്തിലൂടെ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദില്‍ഷ പ്രസന്നന്‍.

ഡാന്‍സ് വേദിയിലൂടെയാണ് ദില്‍ഷ കടന്നുവരുന്നതെങ്കിലും ഇപ്പോള്‍ ബിഗ് ബോസ് വിജയി എന്ന നിലയിലാണ് താരം ശ്രദ്ധേയയാകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ദില്‍ഷയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാവുന്നത്. കസവ് ഡ്രസിലാണ് താരമെത്തിയത്. ചിത്രങ്ങള്‍ പകര്‍ത്തിയത് വിനീത് ശിവദാസ് ആണ്. മേക്കപ്പ്& ഹെയര്‍: ശ്രീഗേഷ് വാസന്‍.

ഓണത്തോടനുബന്ധിച്ച് നടത്തിയിരിക്കുന്ന ഫോട്ടോഷൂട്ടാണിത്. ബിഗ് ബോസിന് ശേഷമുള്ള ദില്‍ഷയുടെ ആദ്യത്തെ ഓണമാണ് ഇത്. താരത്തിനും ആരാധകര്‍ക്കും ഈ ഓണം വളരെ സ്‌പെഷ്യലാണ്.