നാഗവല്ലിയുടെ ഭാവങ്ങളെ ഓണക്കാലത്തിന്റെ പ്രൗഢിയിലേക്ക് ചേര്‍ത്ത് വെച്ച് ദില്‍ഷ

ബിഗ് ബോസിലൂടെ മലയാളികളുടെ ഇടയില്‍ താരമായി മാറിയിരിക്കുകയാണ് ദില്‍ഷയിപ്പോള്‍. ഷോയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം നിരവധി ഫോട്ടോഷൂട്ടുകളാണ് താരത്തിന് ലഭിച്ചത്.

ഇപ്പോഴിതാ താരന്റെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാകുന്നത്. മണിച്ചിത്രത്താഴ് സിനിമയിലെ നാഗവല്ലിയുടെ ഭാവങ്ങളെ ഓണക്കാലത്തിന്റെ പ്രൗഢിയിലേക്ക് ചേര്‍ത്തു വച്ച് സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് ആന്‍ ആന്‍സിയാണ് ഈ ഷൂട്ട് ഒരുക്കിയത്.

ട്രെഡീഷനല്‍ മോഡേണ്‍ ഫ്യൂഷന്‍ സ്‌റ്റൈലില്‍ ഒരുക്കിയ ഓഫ് വൈറ്റ് പാവാടയും ബ്ലൗസുമാണ് ദില്‍ഷയുടെ വേഷം. ഓണത്തിന്റെ ഓര്‍മകള്‍ നിറയ്ക്കുന്നതിനൊപ്പം ട്രെന്‍ഡി ലുക്ക് കോസ്റ്റ്യൂമും ചിത്രം മനോഹരമാക്കുന്നു.

ട്രെഡീഷനല്‍ സ്‌റ്റൈല്‍ ആഭണങ്ങളാണ് ധരിച്ചത്. തലയില്‍ റോസാപ്പൂവുകള്‍ ചൂണ്ടിയിട്ടുണ്ട്. ശാലീന സൗന്ദര്യം തുളുമ്പുന്ന ഭാവങ്ങള്‍ക്കും പകരം നാഗവല്ലി മുഖത്തു മിന്നിത്തെളിയുന്നത് ചിത്രത്തിന് വ്യത്യസ്തത നല്‍കുന്നു. തൃപ്പൂണിത്തുറ പാലസ് ആണ് ഷൂട്ടിന്റെ ലൊക്കേഷന്‍.

ആന്‍ ആന്‍സിയാണ് കോസ്റ്റ്യൂമും സ്‌റ്റൈലിങ്ങും. മേക്കപ് വികാസ്. മോജിനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. പ്രൊഡക്ഷന്‍ മിഥുന്‍ മിത്രന്‍.

താരത്തിന്റെ മോഡേണ്‍ നാഗവല്ലി ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Previous articleകളിക്കുന്നതിനിടയില്‍ തന്നെ കടിച്ച പാമ്പിനെ കടിച്ചുകൊന്ന് രണ്ട് വയസുകാരി
Next articleപുതുമുഖങ്ങളുമായി ‘ഒരു ജാതി മനുഷ്യന്‍’ റിലീസിന്