മകളോടൊപ്പം കളിച്ചു രസിച്ച് ദിവ്യ ഉണ്ണി.. വീഡിയോ ഏറ്റെടുത്ത് ആരാധകര്‍!!

ഒരു കാലത്ത് പ്രേക്ഷകരുടെ ഇഷ്ടനായികമാരായി മാറിയ പലരും ഇപ്പോള്‍ മിനിസക്രീനിലോ ബിഗ്‌സ്‌ക്രീനിലോ പ്രത്യക്ഷപ്പെടാറില്ല. അങ്ങനെയുള്ള പ്രിയപ്പെട്ട അഭിനേതാക്കളുടെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം ആരാധകര്‍ തപ്പിയെടുക്കുന്നത് സോഷ്യല്‍ മീഡിയ വഴിയാണ്. അത്തരത്തില്‍ മലയാളികളുടെ മനസ്സില്‍…

ഒരു കാലത്ത് പ്രേക്ഷകരുടെ ഇഷ്ടനായികമാരായി മാറിയ പലരും ഇപ്പോള്‍ മിനിസക്രീനിലോ ബിഗ്‌സ്‌ക്രീനിലോ പ്രത്യക്ഷപ്പെടാറില്ല. അങ്ങനെയുള്ള പ്രിയപ്പെട്ട അഭിനേതാക്കളുടെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം ആരാധകര്‍ തപ്പിയെടുക്കുന്നത് സോഷ്യല്‍ മീഡിയ വഴിയാണ്. അത്തരത്തില്‍ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ ദിവ്യാ ഉണ്ണി എന്ന താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. തൊണ്ണൂറുകളില്‍ മലയാള സിനിമയിടെ നെടുംതൂണായിരുന്ന നായികമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. അഭിനയത്തിനൊപ്പം നൃത്തത്തിലും കഴിവുതെളിയിച്ച ദിവ്യ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് അടക്കം മുന്‍നിര നായകന്മാരുടെയെല്ലാം നായികയായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ അടക്കം നിരവധി ഭാഷകളില്‍ അമ്പതിലതികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

https://www.instagram.com/reel/CYEPtxAABBP/?utm_source=ig_web_copy_link

എന്നാല്‍ താരം ഇപ്പോള്‍ വെള്ളിത്തിരയില്‍ നിന്ന് മാറിനില്‍ക്കുകയാണ്. വിവാഹത്തോടെയാണ് താരം ഫിലിം ഇന്‍ഡ്ട്രിയില്‍ നിന്ന് മാറി നിന്നത്. എന്നാല്‍ താരത്തിന്റെ ആദ്യ വിവാഹം പരാജയമായിരുന്നു. ആദ്യ ബന്ധത്തില്‍ നിന്ന് വിവാഹമോചിതയാവുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇടവേള എടുത്തിരുന്നെങ്കിലും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് ദിവ്യ ഉണ്ണി. 2020 ജനുവരിയിലാണ് ദിവ്യ ഉണ്ണിയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയത്. ഇപ്പോഴിതാ മകള്‍ക്കൊപ്പം ഉള്ള് ഒരു വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഒരു കുഞ്ഞിന്റെ കണ്ണിലൂടെ ലോകത്തെ കാണുന്നത് ആര്‍ക്കും അനുഭവിക്കാവുന്ന ഏറ്റവും പരിശുദ്ധമായ സന്തോഷമാണെന്നായിരുന്നു താരം വീഡിയോയ്ക്ക് താഴെ അടിക്കുറിപ്പായി ചേര്‍ത്തത്. മകളോടൊപ്പം കൂട്ടായി കളിച്ച് ചിരിച്ച് കൂടെ നടക്കുന്ന ഒരു കൂട്ടുകാരിയെപ്പോലെ ആണ് ദിവ്യ ഉണ്ണിയെ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.