ദിയ കൃഷ്ണയുടെയും വൈഷ്ണവിന്റെയും വിവാഹനിശ്‌ചയം കഴിഞ്ഞു, വാർത്തയോട് പ്രതികരിച്ച് താരം

കഴിഞ്ഞ ദിവസമാണ്  കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ തന്റെ പ്രണയം ആരാധകരോട് തുറന്നു പറഞ്ഞത്, തന്റെ സുഹൃത്ത് വൈഷ്ണവുമായി താൻ പ്രണയത്തിൽ ആണെന്നാണ് താരം പറഞ്ഞത്, വൈശനവിനൊപ്പമുള്ള ചിത്രങ്ങൾ ദിയ തന്റെ സോഷ്യൽ മീഡിയയിൽ…

കഴിഞ്ഞ ദിവസമാണ്  കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ തന്റെ പ്രണയം ആരാധകരോട് തുറന്നു പറഞ്ഞത്, തന്റെ സുഹൃത്ത് വൈഷ്ണവുമായി താൻ പ്രണയത്തിൽ ആണെന്നാണ് താരം പറഞ്ഞത്, വൈശനവിനൊപ്പമുള്ള ചിത്രങ്ങൾ ദിയ തന്റെ സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കുവെക്കാറുണ്ടായിരുന്നു, ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന് ഗോസിപ്പുകളും ഉണ്ടായിട്ടുണ്ട്, എന്നാൽ അന്നൊന്നും ഇരുവരും ആ വാർത്തയെ നിഷേധിക്കുക ആയിരുന്നു, എന്നാൽ കഴിഞ്ഞ ദിവസം ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയിരുന്നു, വൈഷ്‌ണവാണ് തന്റെ പ്രണയം ആദ്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്, പിന്നാലെ ദിയയും എത്തി.

എന്നാൽ ഇപ്പോൾ തന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് താരം, ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം കാണിച്ച് കൊണ്ടാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് ഒരു യൂട്യൂബ് ചാനൽ വാർത്ത കൊടുത്തത്,എന്നാല്‍ ആ വാര്‍ത്ത ഫേക്ക് ആണെന്ന് പറഞ്ഞ് വന്നിരിക്കുകയാണ് ദിയ ഇപ്പോള്‍.വാര്‍ത്ത കൊടുത്ത യൂട്യൂബ് ചാനലിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം പോസ്റ്റ് ചെയ്താണ് സത്യാവസ്ഥ ദിയ പറഞ്ഞത്. ‘വൗ! ഈ പേജ് എന്റെ ഭാവി കണ്ടെത്തിയിരിക്കുന്നു. എന്റെ വിവാഹനിശ്ചയ തിയതിയും തീരുമാനിച്ചു. അടിപൊളി, ഒന്നും പറയാനില്ല. വൈഷ്ണവ്, നിന്നെ ക്ഷണിച്ചിരുന്നോ?’ എന്നാണ് ദിയ ചോദിച്ചത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവര്ക്കും വളരെ ഇഷ്ട്ട്ടമാണ്, നാല് പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്. തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്. മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്.

താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും ഇപ്പോൾ സിനിമയിലേക്ക് എത്തി എത്തി ചേർന്നിരിക്കുകയാണ്. ലൂക്ക, പതിനെട്ടാം പടി എന്നി സിനിമകൾ ആണ് അഹാനയുടെ കരിയർ ബ്രേക് ചെയ്ത സിനിമകൾ ഇപ്പോൾ കൃഷ്ണകുമാറിന്റേത് രണ്ടാമത്തെ മകൾ മമ്മൂട്ടിയുടെ പുതിയ ചിത്രമായ വൺ ൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്, മക്കൾ അഭിനയ രംഗത്തേക്ക് എത്തിയത് കൃഷ്ണകുമാറിന് വളരെ ഏറെ സന്തോഷം തന്നെയാണ്. സിന്ധു കൃഷ്ണയും ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമാണ്.