ഹൈദ്രബാദ് പോലീസിന്റെ ഭാഗമായി ദുൽഖറിന്റെ സ്വാതന്ത്ര്യയദിനാഘോഷം !!

മലയാള സിനിമയിലെ യൂത്ത് ഐക്കൺ ആണ് ദുൽഖർ സൽമാൻ, ദുൽഖർ സിനിമയിൽ എത്തി പത്ത് വർഷം പിന്നിട്ടത് ഈ അടുത്തകാലത്താണ്, ഈ കാലയളവിൽ തന്നെ നിരവധി കഥാപാത്രങ്ങളാണ് താരം പ്രക്ഷകർക്കായി സമ്മാനിച്ചത്, മലയാളത്തിന് പുറമെ…

മലയാള സിനിമയിലെ യൂത്ത് ഐക്കൺ ആണ് ദുൽഖർ സൽമാൻ, ദുൽഖർ സിനിമയിൽ എത്തി പത്ത് വർഷം പിന്നിട്ടത് ഈ അടുത്തകാലത്താണ്, ഈ കാലയളവിൽ തന്നെ നിരവധി കഥാപാത്രങ്ങളാണ് താരം പ്രക്ഷകർക്കായി സമ്മാനിച്ചത്, മലയാളത്തിന് പുറമെ ഇപ്പോൾ പാൻ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരം കൂടിയാണ് ദുൽഖർ. ഇപ്പോൾ താരത്തിന്റേതായി പുറത്തിറങ്ങിയ പാൻ ഇന്ത്യൻ സിനിമയാണ് സീത റാം, ഈ സിനിമക്ക് മികച്ച പ്രതികരണമാണ് പ്രക്ഷകർ നൽകുന്നത്.

ഇപ്പോൾ ഹൈദ്രബാദ് പോലീസിന്റെ സ്വാതന്ത്ര്യ ദിനഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വിശിഷ്ട വ്യക്തിയായി ദുൽഖറും, സീത റാം എന്ന സിനിമയുടെ നായികയും സംവിധായകനും ഉണ്ടായിരുന്നു, വിശിഷ്ട വ്യക്തിയായി വന്ന ദുൽഖർ പതാക ഉയർത്തിയ ശേഷം സ്വാതന്ത്ര്യ ദിന പരേഡിൽ ഭാഗമായ സേന അംഗങ്ങളെ അനുമോദിക്കുകയും, കൂടാതെ അവരുമായി സൗഹൃദ സംഭാഷണവും നടത്തുകയുണ്ടായി, ദുൽഖർ തന്നെയാണ് വീഡിയോ പങ്ക് വെച്ചത്, ഏവർക്കും സ്വാതന്ത്ര്യദിന ആശംസകൾ ഈ അത്ഭുതകരമായ അവസരത്തിന് സൈബറാബാദ് മെട്രോപൊളിറ്റൻ പോലീസിന് പ്രത്യേക നന്ദി. എന്നാണ് വീഡിയോ പങ്ക് വെച്ചുകൊണ്ട് ദുൽഖർ കുറിച്ചത്.