‘കോഴിമുട്ട പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു’ ഡോക്ടര്‍ പങ്കുവെച്ച വാര്‍ത്ത കണ്ട് അമ്പരന്ന് ജനങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ ഇന്ന് നിരവധി വാര്‍ത്തകള്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. പഴയ വാര്‍ത്തകളും പുതിയ വാര്‍ത്തകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു പഴയ വാര്‍ത്തയാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്നത്. ഡോ. ക്രോമെന്റല്‍ എന്ന…

സോഷ്യല്‍ മീഡിയയില്‍ ഇന്ന് നിരവധി വാര്‍ത്തകള്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. പഴയ വാര്‍ത്തകളും പുതിയ വാര്‍ത്തകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു പഴയ വാര്‍ത്തയാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്നത്. ഡോ. ക്രോമെന്റല്‍ എന്ന പ്രൊഫൈലിലാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള വാര്‍ത്ത പങ്കുവെച്ചത്. ഈ പ്രൊഫൈല്‍ വഴി നിരവധി വാര്‍ത്തകളും വീഡിയോകളും ഷെയര്‍ ചെയ്യപ്പെടാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 1.5 മില്യണ്‍ ആളുകളാണ് ഈ പ്രൊഫൈല്‍ ഫോളോ ചെയ്യുന്നത്.

2018ലാണ് ഈ വാര്‍ത്ത വന്നത്. കൊച്ചി മട്ടാഞ്ചേരിയില്‍ പാചകത്തിനിടെ കോഴി മുട്ട പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പൊള്ളലേറ്റ വാര്‍ത്തയാണ് ഡോക്ടര്‍ പങ്കുവെച്ചത്. നസ്രത്ത് അകത്തൂട്ട് പറമ്പില്‍ നിക്സന്റെ ഭാര്യ നിഷയ്ക്കാണ് പൊള്ളലേറ്റത്. ഇന്നലെ രാവിലെ കടയില്‍ നിന്ന് വാങ്ങിയ മൂന്ന് കോഴിമുട്ടയില്‍ ഒരെണ്ണമാണ് പൊട്ടി തെറിച്ചത്. മുട്ട പുഴുങ്ങിയതിന് ശേഷം കറിക്കായി മസാലയിട്ട് അടുപ്പില്‍ വെച്ച് മുട്ട പൊട്ടി തെറിക്കുകയായിരുന്നു. വീട്ടമ്മയുടെ മുഖത്തും കയ്യിലുമാണ് പൊള്ളലേറ്റത്. പൊട്ടിത്തെറിക്കുവാനുള്ള കാരണമെന്തെന്ന് അറിവായിട്ടില്ല എന്നതാണ് വാര്‍ത്ത. മുട്ടയൊക്കെ പൊട്ടിത്തെറിച്ചു തുടങ്ങിയോ എന്ന തലക്കെട്ടോടു കൂടിയാണ് ഡോക്ടര്‍ വാര്‍ത്ത പങ്കുവെച്ചത്.