അജയ് ദേവ്ഗണ്‍ ചിത്രം ‘ദൃശ്യം 2’ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി; ആവേശത്തോടെ ആരാധകര്‍

2015ല്‍ പുറത്തിറങ്ങിയ അജയ് ദേവ്ഗണ്‍, തബു, ശ്രിയ ശരണ്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ‘ദൃശ്യം’ എന്ന ചിത്രം ജനങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതേ സമയം ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.…

2015ല്‍ പുറത്തിറങ്ങിയ അജയ് ദേവ്ഗണ്‍, തബു, ശ്രിയ ശരണ്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ‘ദൃശ്യം’ എന്ന ചിത്രം ജനങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതേ സമയം ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ കാത്തിരിപ്പ് ഉടന്‍ അവസാനിക്കാന്‍ പോകുന്നു, കാരണം ‘ദൃശ്യം 2’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

പോസ്റ്റര്‍ അജയ് ദേവ്ഗണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്ററില്‍ അഭിനേതാക്കളുടെ മുഖം കാണിച്ചിട്ടില്ല. അജയ് ദേവ്ഗണ്‍ ഭാര്യ നന്ദിനി, അതായത് ശ്രിയ ശരണിനും അവരുടെ രണ്ട് പെണ്‍മക്കള്‍ക്കും ഒപ്പം നില്‍ക്കുന്നതായി പോസ്റ്ററില്‍ കാണാം. സസ്‌പെന്‍സും ത്രില്ലറും നിറഞ്ഞ ‘ദൃശ്യം 2’. ഈ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അജയ് ദേവ്ഗണ്‍ എഴുതി, ‘ഒക്ടോബര്‍ 2, 3 തീയതികളില്‍ എന്താണ് സംഭവിച്ചതെന്ന് ഓര്‍ക്കുക, അല്ലേ? വിജയ് സല്‍ഗോങ്കര്‍ കുടുംബത്തോടൊപ്പം മടങ്ങിയെത്തുകയാണ്.

ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ടീസര്‍ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ‘ദൃശ്യം 2’ന്റെ ടീസര്‍ നാളെ അതായത് സെപ്റ്റംബര്‍ 29ന് റിലീസ് ചെയ്യുമെന്ന് പോസ്റ്റില്‍ പറയുന്നു. ഇതിനെല്ലാം പുറമെ ചിത്രത്തിന്റെ റിലീസ് തീയതിയും വെളിപ്പെടുത്തിയിട്ടുണ്ട്. ‘ദൃശ്യം 2’ നവംബര്‍ 18ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

അതേസമയം മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം ഒന്നിനും രണ്ടിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. രണ്ട് ഭാഗങ്ങളിലും സസ്‌പെന്‍സും ത്രില്ലറും നിറഞ്ഞ നിമിഷങ്ങളാണ് സംവിധായകന്‍ ജീത്തു ജോസഫ് ആരാധകര്‍ക്ക് സമ്മാനിച്ചത്. ദൃശ്യം മൂന്നിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.