സൈനികരെ അപമാനിച്ചു; സംവിധായകയ്ക്ക് അറസ്റ്റ് വാറണ്ട്

വെബ് സിരീസിൽ ഇന്ത്യൻ സൈനികരെ അപമാനിച്ചതിന് സംവിധായക എക്ത കപുറിനും അമ്മ ശോഭ കപൂറിനും എതിരെ അറസ്റ്റ് വാറണ്ട്.വിരമിച്ച സൈനികന്റെ പാരാതിയിലാണ് ഇവർക്കെതിരെ കേനെടുക്കിരിക്കുന്നത്. ‘XXX’ സീസൺ 2 വിൽ സൈനികരെ അപമാനിക്കുകയും അവരുടെ…

വെബ് സിരീസിൽ ഇന്ത്യൻ സൈനികരെ അപമാനിച്ചതിന് സംവിധായക എക്ത കപുറിനും അമ്മ ശോഭ കപൂറിനും എതിരെ അറസ്റ്റ് വാറണ്ട്.വിരമിച്ച സൈനികന്റെ പാരാതിയിലാണ് ഇവർക്കെതിരെ കേനെടുക്കിരിക്കുന്നത്. ‘XXX’ സീസൺ 2 വിൽ സൈനികരെ അപമാനിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്നതാണ് കുറ്റം.

മുൻ സൈനികനായ ശംഭുകുമാർ നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്. ‘XXX’ സീസൺ 2ൽ ഒരു സൈനികന്റെ ഭാര്യയുമായി ബന്ധപ്പെട്ട നിരവധി ആക്ഷേപകരമായ രംഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ്. സംവിധായകയ്ക്കും അമ്മയ്ക്കുമെതിരെ ബഗുസാരായ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

എക്ത കപുറിന്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോമായ എഎൽടി ബാലാജിയാണ് സീരിസ് സംപ്രക്ഷണം ചെയ്തത്.എക്ത കപുറിന്റെ അമ്മ ശോഭ കപൂർ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ സഹ ഉടമസ്ഥയാണ്.്.എക്ത കപൂറും ശോഭ കപൂറും സമൻസ് അയച്ചിട്ടും കോടതിയിൽ ഹജരകാത്തതിനാലാണ് ബഗുസാരായ് കോടതി ഇപ്പോൾ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.