വെള്ളം കുടിയ്ക്കുന്നതിനിടെ കുളത്തിലേക്ക് വീണ് ആനക്കുട്ടി!!! ചാടിയിറങ്ങി രക്ഷിച്ച് അമ്മയാന, വീഡിയോ

റോഡിലും മറ്റും അപകടങ്ങളില്‍പെട്ട് ആരാലും തിരിഞ്ഞുനോക്കാതെ ജീവനുകള്‍ നഷ്ടപ്പെടാറുണ്ട്. എന്നാല്‍ സഹജീവി സ്‌നേഹത്തിന്റെ നല്ല മാതൃകകള്‍ ഏറെയും കാണിക്കാറുള്ളത് മൃഗങ്ങളാണ്. പരസ്പരം വിദ്വേഷവും പാരവയ്പ്പുമില്ലാതെയുള്ള മാതൃകകള്‍. മക്കളെ കൊല്ലുന്ന മാതാപിതാക്കളും മാതാപിതാക്കളെ ഇല്ലാതാക്കുന്ന മക്കളുമാണ്…

റോഡിലും മറ്റും അപകടങ്ങളില്‍പെട്ട് ആരാലും തിരിഞ്ഞുനോക്കാതെ ജീവനുകള്‍ നഷ്ടപ്പെടാറുണ്ട്. എന്നാല്‍ സഹജീവി സ്‌നേഹത്തിന്റെ നല്ല മാതൃകകള്‍ ഏറെയും കാണിക്കാറുള്ളത് മൃഗങ്ങളാണ്. പരസ്പരം വിദ്വേഷവും പാരവയ്പ്പുമില്ലാതെയുള്ള മാതൃകകള്‍.

മക്കളെ കൊല്ലുന്ന മാതാപിതാക്കളും മാതാപിതാക്കളെ ഇല്ലാതാക്കുന്ന മക്കളുമാണ് വാര്‍ത്തകൡ നിറയാറ്. അതിനിടയിലാണ് ആനകളുടെ സ്‌നേഹത്തിന്റെ വീഡിയോ വൈറലാകുന്നത്. കുളത്തില്‍ നിന്നും വെള്ളം കുടിച്ചുകൊണ്ടിരിക്കെ കുളത്തിലേക്ക് വീണ ആനക്കുട്ടിയെ രക്ഷിക്കുന്ന അമ്മയാനയും മറ്റൊരു ആനയുമാണ് വീഡിയോയില്‍.

അമ്മയാനയ്‌ക്കൊപ്പം വെള്ളം കുടിക്കാനെത്തിയതാണ് കുട്ടിയാനയും. എന്നാല്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കെ ആനക്കുട്ടി അബദ്ധത്തില്‍ തടാകത്തിലേക്ക് മറിഞ്ഞു വീണു. തൊട്ടുപിന്നാലെ തന്നെ കുട്ടിയെ രക്ഷിക്കാനായി അമ്മയാനയും വെള്ളത്തിലേക്കിറങ്ങി.

അമ്മയാനയെ സഹായിക്കാന്‍ മറ്റൊരു ആനയും ഓടിയെത്തി, കുട്ടിയാനയുടെ തുമ്പിക്കൈ വെള്ളത്തിന് മുകളിലേക്ക് ഉയര്‍ത്തിപ്പിടിക്കാനും അവര്‍ നോക്കുന്നുണ്ട്. അങ്ങനെ രണ്ട് ആനകളും കൂടി ആനക്കുട്ടിയെ പുറത്തെത്തിച്ചു.


സീയോള്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് ഹൃദയം കവരുന്ന ഈ ദൃശ്യങ്ങള്‍. ഇതേ സമയം,
തൊട്ടപ്പുറത്തെ വേലിക്കടുത്ത് മറ്റൊരു ആനയും വെപ്രാളത്തോടെ ഓടിനടക്കുന്നുണ്ട്.
വേലി കടന്ന് അപകട സ്ഥലത്തേക്ക് വരാന്‍ കഴിയാത്തതിലെ നിസ്സഹായതയും കാണാനാവും. ഒടുവില്‍ കുട്ടിയാനയേയും കൂട്ടി മറ്റ് രണ്ടാനകള്‍ നടന്നു വരുമ്പോള്‍ അവര്‍ക്കരികിലേക്ക് ഈ ആനയും ഓടിയെത്തുന്നുണ്ട്. പറയാന്‍ വാക്കുകളില്ല, ഈ സഹജീവി സ്‌നേഹത്തിന്.