ഇനി താമസിക്കാതെ അതിലും അഭിനയിക്കാം, എസ്തറിനോട് ആരാധകൻ

ബാലതാരമായി തുടങ്ങി പില്‍ക്കാലത്ത് നായികയും നായകനുമൊക്കെയായി മാറിയവരേറെയാണ്. എസ്തറിന്റെ വരവും അതേ രീതിയിലായിരുന്നു. നല്ലവന്‍എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ഒരുനാള്‍ വരും എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായാണ് പിന്നീട് എസ്തര്‍ എത്തിയത്. മമ്മൂട്ടി, ജയറാം, അനൂപ്…

ബാലതാരമായി തുടങ്ങി പില്‍ക്കാലത്ത് നായികയും നായകനുമൊക്കെയായി മാറിയവരേറെയാണ്. എസ്തറിന്റെ വരവും അതേ രീതിയിലായിരുന്നു. നല്ലവന്‍എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ഒരുനാള്‍ വരും എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായാണ് പിന്നീട് എസ്തര്‍ എത്തിയത്. മമ്മൂട്ടി, ജയറാം, അനൂപ് മേനോന്‍, മുരളി ഗോപി ഇവരുടെയൊക്കെ മകളായാണ് പിന്നീട് എസ്തറിനെ കണ്ടത്. ദൃശ്യം എസ്തറിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി മാറുകയായിരുന്നു. ചിത്രത്തിന്റെ അന്യഭാഷാ പതിപ്പുകളിലും എസ്തര്‍ അഭിനയിച്ചിരുന്നു. ഷാജി എന്‍ കരുണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഓളിലൂടെയായിരുന്നു എസ്തറിനെ നായികയായി കണ്ടത്. നായികയാവുന്നതിന്റെ ടെന്‍ഷനൊന്നുമില്ലാതെയാണ് ചിത്രത്തില്‍ അഭിനയിച്ചതെന്ന് താരം പറഞ്ഞിരുന്നു. ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒരു യാത്രയില്‍ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായെത്തിയതും എസ്തറായിരുന്നു. മോഹന്‍ലാലിന്റെ മകളായാണ് പൊതുവെ എസ്തറിനെ വിശേഷിപ്പിക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് എസ്തര്‍. ഇന്‍സ്റ്റഗ്രാമില്‍ പലവട്ടം നെഗറ്റീവ് കമന്റുകള്‍ ശ്രദ്ധയില്‍പ്പെടുമ്പോഴും പ്രതികരിക്കാതെ അവഗണിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ചിത്രവും വീഡിയോമെല്ലാം പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ നടിയുടെ ചിത്രങ്ങള്‍ക്ക് നേരെ വന്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ എസ്തര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഗ്ലാമര്‍ ചിത്രങ്ങള്‍ക്ക് ചില കമന്റുകള്‍ വന്നിരിക്കുകയാണ്. ഇതിന് ചുട്ടമറുപടിയും താരം നല്‍കിയിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമെന്റുമായി എത്തിയത്,

ആ മീന ചേച്ചി ഇതൊന്നും കാണുന്നില്ലേ എന്നാണ് ഒരാള്‍ ചോദിച്ചത്. എന്നാല്‍ നിങ്ങള്‍ ആരും പറഞ്ഞു കൊടുക്കണ്ട എന്ന മറുപടിയാണ് താരം നല്‍കിയത്. ഇതിന് പിന്നാലെ മറ്റൊരാള്‍ ”ക്യാപ്ഷന്‍ സെന്റ് ജോസഫ് സ്‌കൂളിലെ ഇംഗ്ലീഷ് ആണോ” എന്നും ചോദിച്ചു. എന്നാൽ ഒരു യുവാവ് ഹിന്ദി സിനിമയില്‍ അഭിനയിക്കാനുള്ള യോഗ്യതയായി, ഇനി ഇംഗ്ലീഷ് സിനിമകളില്‍ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം, എന്ന ഒരു കമന്റും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്.

ഇതിന് നടി നല്‍കിയ മറുപടി ഇങ്ങനെ എന്റെ യോഗ്യത നിശ്ചയിക്കാന്‍ സാര്‍ ആരാണ്? എന്നാണ്. ഒപ്പം’നിങ്ങളെ എന്റെ ഫോളോവേഴ്‌സ് ലിസ്റ്റില്‍ നിന്നും റിമൂവ് ചെയ്യാന്‍ സമയമായി എന്നും താരം പറഞ്ഞിരുന്നു.