തെമ്മാടിക്കാറ്റും ബാംഗ്ലൂരിലെ വൈകുന്നേരവും! വൈബടിച്ച് എസ്തര്‍ അനില്‍..!

സിനിമാ രംഗത്തെപ്പോലെ തന്നെ സോഷ്യല്‍ മീഡിയ ഇടങ്ങളിലേയും സജീവ സാന്നിധ്യമാണ് നടി എസ്തര്‍ അനില്‍. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ബാംഗ്ലൂരിലെ തന്റെ ഒരു വൈകുന്നേരത്തെ വിശേഷങ്ങളാണ്…

സിനിമാ രംഗത്തെപ്പോലെ തന്നെ സോഷ്യല്‍ മീഡിയ ഇടങ്ങളിലേയും സജീവ സാന്നിധ്യമാണ് നടി എസ്തര്‍ അനില്‍. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ബാംഗ്ലൂരിലെ തന്റെ ഒരു വൈകുന്നേരത്തെ വിശേഷങ്ങളാണ് താരം പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്നത്. സ്‌റ്റൈലിഷ് ഫോട്ടോകളും ഇതോടൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്. പാട്ട് വെച്ച് വൈകുന്നേരത്തെ നിമിഷങ്ങള്‍ ആനന്ദം ആക്കുകയാണ് എസ്തര്‍.

മലയാളികളുടെ എക്കാലത്തേയും പ്രിയ ഫാസ്റ്റ് നമ്പര്‍ തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ.. എന്ന ഗാനം ആസ്വദിക്കുന്ന വീഡിയോയും എസ്തര്‍ പങ്കുവെച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ ഒരു മടി പിടിച്ച ദിവസം എന്ന അടിക്കുറിപ്പോടെയാണ് തന്റെ ഫോട്ടോകളും വീഡിയോയും എസ്തര്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ബാലതാരമായി സിനിമാ രംഗത്തേക്ക് എത്തിയ എസ്തര്‍ ഇപ്പോള്‍ നായികയായും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന പുതിയ ഫോട്ടോകളും വിശേഷങ്ങളും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിന്റെ ഒന്ന് രണ്ട് ഭാഗങ്ങള്‍ എസ്തറിന്റെ അഭിനയ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവാണ് സൃഷ്ടിച്ചത്.. ഈ ചിത്രത്തിലെ അഭിനയത്തിന് ഒരുപാട് പ്രശംസകള്‍ താരം ഏറ്റുവാങ്ങിയിരുന്നു.

 

View this post on Instagram

 

A post shared by Esther Anil (@_estheranil)

ഇതിനോടകം മലയാളത്തില്‍ അടക്കം മുപ്പതോളം സിനിമകളിലാണ് എസ്തര്‍ അഭിനയിച്ചത്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ നടി പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്.