ഒരു സ്ത്രീക്ക് അതിനൊക്കെയാണ് മുലകൾ നാക്കിയിരിക്കുന്നത്. നടി ഈവ്ലിൻ ശർമ

ബോളിവുഡ് സിനിമ മേഖലയിൽ മുൻനിരയിൽ നിൽക്കുന്ന മോഡലും നടിയുമാണ് ഈവ്ലിൻ ശർമ. താരം രണ്ട്‌ മാസങ്ങൾക്ക് മുൻപാണ് ഒരു കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനോപ്പമുള്ള മനോഹര നിമിഷങ്ങൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയിൽ…

ബോളിവുഡ് സിനിമ മേഖലയിൽ മുൻനിരയിൽ നിൽക്കുന്ന മോഡലും നടിയുമാണ് ഈവ്ലിൻ ശർമ. താരം രണ്ട്‌ മാസങ്ങൾക്ക് മുൻപാണ് ഒരു കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനോപ്പമുള്ള മനോഹര നിമിഷങ്ങൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയിൽ പങ്ക് വെക്കാറുണ്ട്. അങ്ങനെ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രവും താരം പങ്ക് വെച്ചിരുന്നു. എന്നാൽ താരത്തെ വിമർശിച്ചും ട്രോളിയും നിരവധി വ്യക്തികളാണ് എത്തിയത്.

ഇപ്പോൾ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. മനശ്ശക്തി സൂചിപ്പിക്കുന്നതാണ് ഇത്തരം ചിത്രങ്ങള്‍. ഞാൻ ഈ ചിത്രത്തെ നല്ല രീതിയിൽ കാണുന്നു, ഒരു കുഞ്ഞിന് മുലയൂട്ടുക എന്നത് ആരോഗ്യപരമായതും സർവ്വ സാധാരണവുമായ കാര്യമാണ്. ഒരു സ്ത്രീക്ക് അതിനൊക്കെയാണ് മുലകൾ നാക്കിയിരിക്കുന്നത്. അവയെ ഓർത്ത് നാണിച്ചിട്ട് കാര്യം ഇല്ല. ഒരു അഭിമുഖത്തിനിടയിൽ ആയിരുന്നു താരത്തിന്റെ വാക്കുകൾ.

എന്നെ വിമർശിച്ചവരെയും ട്രോളിയവരെയും കണ്ട് വിഷമിക്കുന്നതിന് പകരം അതിനെ എല്ലാം പോസിറ്റീവ് രീതിയിൽ കാണാനാണ് എനിക്ക് ഇഷ്ടം. പ്രസവ സമയത്ത് ഇരുവരുടെയും ജീവൻ രക്ഷിക്കാൻ സിസേറിയൻ ആവശ്യമായി വന്നിരുന്നു. ഈ നിമിഷം ഞാൻ എന്നെന്നേക്കുമായി സ്വപ്നം കണ്ടിരുന്നു കൂടാതെ കുഞ്ഞിന്റെ ജനനം “ദൈവീകതയുള്ള” ഒരു അനുഭവമായി സങ്കൽപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും, ഞങ്ങളുടെ രണ്ടുപേരുടെയും ജീവൻ സംരക്ഷിക്കാൻ ഞങ്ങൾക്ക് ഒരു സി-സെക്ഷൻ തിരഞ്ഞെടുക്കേണ്ടിവന്നു, അത് വളരെ വ്യത്യസ്തമായ ഒരു അനുഭവമായി മാറി. പക്ഷേ എല്ലാം നന്നായി അവസാനിച്ചു.. എൻ്റെ ടീമിന് നന്ദി. ഞാൻ ഉണരുന്നതിന് മുമ്പ് നീ എന്റെ കൈകളിൽ ഉണ്ടായിരുന്നു. ഞാൻ നിന്നെ ആദ്യമായി കണ്ടപ്പോൾ, എന്റെ ജീവിതം ഇപ്പോൾ പൂർത്തിയായി എന്ന് ഞാൻ മനസ്സിലാക്കി. എന്നും താരം പറയുന്നു.