ചാടി തൂങ്ങിയ വയറുമായി കോണ്‍ഫിഡന്‍സോടെ നടന്നു വരുന്ന ഇവളെ കാണൂ… കുറിപ്പ് വൈറല്‍

സുന്ദരി പട്ടം അല്ലെങ്കില്‍ സൗന്ദര്യത്തിന്റെ മാനദണ്ഡം എപ്പോഴും തൊലി നിറവും ഒപ്പം സീറോ സൈസുമൊക്കെയാണ് എന്ന് വിശ്വസിക്കുന്നവരാണ് നമുക്കു ചുറ്റും. ഇതിനൊക്കെയായി പാര്‍ലറുകളിലും ജിമ്മിലുമൊക്കെയായി നെട്ടോട്ടവുമാണ്.

ഇപ്പോഴിതാ അത്തരത്തില്‍ ഒതുങ്ങിയ അരക്കെട്ടും സീറോ സൈസും മാത്രം റാംപില്‍ കണ്ട് ശീലിച്ചവര്‍ക്ക് മുന്നിലൂടെ ആ സുന്ദരി എത്തുകയാണ്. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ആ ചിത്രം മുന്‍ നിര്‍ത്തി ഹൃദ്യമായൊരു കുറിപ്പ് പങ്കു വയ്ക്കുകയാണ് ശ്രുതി കിഷന്‍ കുരുവി.

ഭാര്യയൊന്ന് തടിച്ചാല്‍ പട്ടിണിക്കിടുന്ന ആണുങ്ങളുള്ള ലോകത്ത്,
വണ്ണത്തെ ഓര്‍ത്തു ആകുലപ്പെട്ട് ഇഷ്ട ഭക്ഷണം മുതല്‍ ഇഷ്ട വസ്ത്രം വരെ ഉപേക്ഷിക്കേണ്ടി വരുന്നവര്‍ക്ക് മുന്നില്‍ ചാടി തൂങ്ങിയ വയറുമായി കോണ്‍ഫിഡന്‍സോടെ ഒരുപെണ്ണ് നടന്നു വരുന്നത് തന്നെയാണ് അഴക്… സൈസ് സീറോ മാത്രമാണ് സൗന്ദര്യം എന്ന് കരുതിയാല്‍ തെറ്റി  എന്ന് പറഞ്ഞു വെക്കുകയാണ് ഈ പോസ്റ്റിലൂടെ…

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

അഴക്…
അന്നുമിന്നും സ്ത്രീ സൗന്ദര്യ സങ്കല്‍പമെന്നു പറയുന്നത് മെലിഞ്ഞു ഷേപ്പ് ആയ ബോഡി തന്നെയാണ്.
അരുത്.
സൈസ് സീറോ മാത്രമാണ് സൗന്ദര്യം എന്ന് കരുതിയാല്‍ തെറ്റി.
മെലിഞ്ഞിരിക്കുക എന്നാല്‍ ആരോഗ്യത്തോടെ ഇരിക്കുക എന്നാണ് അര്‍ഥം എന്ന രീതിയില്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പച്ച വെള്ളം കുടിച്ചാല്‍ പോലും തടി വെക്കുന്നവര്‍ മെലിഞ്ഞിരിക്കുന്നവരെ അസൂയയോടെ നോക്കാറുണ്ട്.

സൗന്ദര്യ മത്സരങ്ങളില്‍, ഫാഷന്‍ ഷോകളില്‍, പരസ്യ ചിത്രങ്ങളില്‍ സിനിമയില്‍ എല്ലാം തന്നെ വടിവൊത്ത ശരീരമുള്ള വെളുത്ത് തുടുത്തവരെ മാത്രം കാണാന്‍ കഴിയുന്നു. അവിടെ ഇങ്ങനെയൊരു ചിത്രം തടിയുടെ പേരില്‍ വേട്ടയാടപ്പെടുന്നവര്‍ക്ക് നല്‍കുന്ന കോണ്‍ഫിഡന്‍സ് ചില്ലറയല്ല.

വണ്ണമുള്ളവരില്‍ 99% പേരും തിന്ന് കൊഴുത്തതെന്നും തടിച്ചി എന്നും ചക്കപോത്തെന്നും ഒക്കെയായി എന്തെല്ലാം പേരുകള്‍ കേട്ടിട്ടുണ്ടാകണം.
അസുഖമോ പാരമ്പര്യമോ പ്രസവ ശേഷമോ ഒക്കെയായി ഒരാള്‍ തടി വെക്കുന്നതിനു കാരണങ്ങള്‍ അനവധിയാണ്.

ഭാര്യയൊന്ന് തടിച്ചാല്‍ പട്ടിണിക്കിടുന്ന ആണുങ്ങളുള്ള ലോകത്ത്,
വണ്ണത്തെ ഓര്‍ത്തു ആകുലപ്പെട്ട് ഇഷ്ട ഭക്ഷണം മുതല്‍ ഇഷ്ട വസ്ത്രം വരെ ഉപേക്ഷിക്കേണ്ടി വരുന്നവര്‍ക്ക് മുന്നില്‍ ചാടി തൂങ്ങിയ വയറുമായി കോണ്‍ഫിഡന്‍സോടെ ഒരു പെണ്ണ് നടന്നു വരുന്നത് തന്നെയാണ് അഴക്

 

Previous article‘അത് സത്യമാകുമെന്നു തന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്’ മഞ്ജു വാര്യര്‍
Next article‘ശരണ്യ വീട്ടില്‍ അമ്മയോട് സംസാരിച്ച് കൊണ്ട് വാതില്‍ പടിയില്‍ ഇരിക്കുന്ന കാഴ്ച..’ കുറിപ്പ്