അത് നസ്രിയയുടെ ഒരു സ്ഥിരം ശീലമാണ്, അതിൽ എനിക്ക് ദേഷ്യം വരാറുണ്ട്, ഫഹദ്

മലയാളത്തിന്റെ പ്രിയതാരജോഡികളാണ് ഫഹദും നസ്രിയയും, രണ്ടുപേരും ബാല താരങ്ങൾ ആയിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്, വർഷങ്ങൾക്ക് ശേഷം കൈയ്യെത്താ ദൂരത്ത് എന്ന സിനിമയിൽ കൂടി ആയിരുന്നു ഫഹദ് നായകനായി അരങ്ങേറിയത്, എന്നാൽ താരത്തിന്റെ ആദ്യ ചിത്രം…

മലയാളത്തിന്റെ പ്രിയതാരജോഡികളാണ് ഫഹദും നസ്രിയയും, രണ്ടുപേരും ബാല താരങ്ങൾ ആയിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്, വർഷങ്ങൾക്ക് ശേഷം കൈയ്യെത്താ ദൂരത്ത് എന്ന സിനിമയിൽ കൂടി ആയിരുന്നു ഫഹദ് നായകനായി അരങ്ങേറിയത്, എന്നാൽ താരത്തിന്റെ ആദ്യ ചിത്രം തന്നെ ഫ്ലോപ്പായിരുന്നു. തുടര്‍ന്ന് അമേരിക്കയിലേക്ക് പോയ ഫഹദ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ച്‌ വരവ് നടത്തിയിരുന്നത്. ബാലതാരമായി എത്തി പ്രേക്ഷരുടെ മനം കവർന്ന താരമാണ് നസ്രിയ, വളരെ പെട്ടെന്നായിരുന്നു നസ്രിയ ശ്രദ്ധിക്കപ്പെട്ടത്, മലയാളത്തിന് പുറമെ തമിഴിലും താരം അഭിനയിച്ചു.ഏറെ ആഘോഷമാക്കിയ താര വിവാഹം ആയിരുന്നു ഇരുവരുടെയും, എപ്പോഴും നസ്രിയയുടെ നല്ല സ്വഭാവത്തെക്കുറിച്ച്‌ പറയുന്ന ഫഹദ് ഇത്തവണ തനിക്ക് ഇഷ്ടമല്ലാത്ത നസ്രിയയുടെ ഒരു സ്വഭാവത്തെക്കുറിച്ച്‌ മനസ്സ് തുറക്കുകയാണ് .

പുറത്തൊക്കെ പോകുമ്ബോള്‍ ഫോണില്‍ ബാറ്ററി ചാര്‍ജ് ഇല്ലാതെ പോകുന്നത് നസ്രിയയുടെ ഒരു സ്ഥിരം ശീലമാണെന്നും അതില്‍ ദേഷ്യം തോന്നാറുണ്ടെന്നും ഫഹദ് പറയുന്നു. ഉമ്മയേയും, നസ്രിയേയുമൊക്കെ എപ്പോള്‍ ഫോണില്‍ വിളിച്ചാലും കിട്ടണമെന്ന് തനിക്ക് നിര്‍ബന്ധമാണെന്നും അത് കൊണ്ട് തന്നെ നസ്രിയ ഫോണ്‍ ചാര്‍ജ് ചെയ്യാതെ പുറത്തേക്ക് പോകുന്നത് തന്നില്‍ ദേഷ്യമുണ്ടാക്കുമെന്നും ഫഹദ് പറയുന്നുഅഞ്ജലി മേനോന്‍ സംവിധാനം നിര്‍വഹിച്ച ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചതിന് ശേഷമാണ് ഫഹദ് ഫാസിലും നസ്രിയ നസീമും പ്രണയത്തിലാവുന്നതും. സിനിമ പ്രദര്‍ശനത്തിന് എത്തിയ അതേ വര്‍ഷം തന്നെയായിരുന്നു ഇരുവരും വിവാഹിതരായതും.

ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് നസ്രിയ, അധികം സിനിമകൾ ഒന്നും നസ്രിയ ചെയ്തിട്ടില്ല, എന്നാലും ചെയ്ത വേഷങ്ങൾ എല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു, ബാലതാരത്തിൽ നിന്നും നായിക വേഷത്തിൽ എത്തിയ നസ്രിയ വളരെ പെട്ടെന്നാണ് ആരാധകരുടെ മനസ്സ് കീഴടക്കിയത്, മലയാളത്തിൽ മാത്രമല്ല തമിഴിലും നസ്രിയ ഏറെ തിളങ്ങിയിരുന്നു. തമിഴിലും വളരെ മികച്ച പ്രതികാരമാണ് താരത്തിന് ലഭിച്ചത്, നിരവധി ആരാധകരാണ് നസ്രിയയ്ക്ക് ഉള്ളത്.

സിനിമയിൽ ഏറെ തിളങ്ങി നിന്ന സമയത്തായിരുന്നു നസ്രിയ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ചത്, ഫാദഫുമായുള്ള വിവാഹ ശേഷം താരം സിനിമയിൽ നിന്നും മാറി നിൽക്കുക ആയിരുന്നു.വിവാഹ ശേഷം പൃഥ്വിരാജ് നായകനായ കൂടെ എന്ന ചിത്രത്തിൽ കൂടിയാണ് നസ്രിയ സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയത്. പിന്നീട് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. കൂടെ ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരി ആയിട്ടാണ് താരം അഭിനയിച്ചത്,