മറ്റൊരു സിനിമയ്ക്ക് വേണ്ടിയും ഇത്രയും കഷ്ടപ്പെട്ടിട്ടില്ല..! മലയന്‍കുഞ്ഞിനെ കുറിച്ച് ഫഹദ് ഫാസില്‍!!

മലയാളി സിനിമാ സ്‌നേഹികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് മലയന്‍ കുഞ്ഞ്. ഒരു സര്‍വൈവര്‍ ത്രില്ലറായി ഒരുക്കിയ ഈ സിനിമയുടെ ഷൂട്ടിംഗിനെ കുറിച്ച് ഫഹദ് ഫാസില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ…

മലയാളി സിനിമാ സ്‌നേഹികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് മലയന്‍ കുഞ്ഞ്. ഒരു സര്‍വൈവര്‍ ത്രില്ലറായി ഒരുക്കിയ ഈ സിനിമയുടെ ഷൂട്ടിംഗിനെ കുറിച്ച് ഫഹദ് ഫാസില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മലയന്‍ കുഞ്ഞ് വല്ലാത്തൊരു സിനിമയാണെന്നാണ് ഫഹദ് ഫാസില്‍ തന്നെ പറയുന്നത്…ഈ സിനിമയെ കുറിച്ച് എങ്ങനെ പറഞ്ഞ് തുടങ്ങണം എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറയുന്നു.

മലയന്‍ കുഞ്ഞ് താന്‍ വളരെ കഷ്ടപ്പെട്ട് അഭിനയിച്ച സിനിമ ആണെന്നും മറ്റൊരു സിനിമയ്ക്ക് വേണ്ടിയും താനും മറ്റ് അണിയറ പ്രവര്‍ത്തകരും ഇങ്ങനെ കഷ്ടപ്പെട്ടിട്ടുണ്ടാവില്ല എന്നാണ് ഫഹദ് ഈ സിനിമയെ കുറിച്ച് അഭിമുഖങ്ങളില്‍ പറയുന്നത്. ഉരുള്‍പ്പൊട്ടല്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ സിനിമയുടെ ഷൂട്ടിംഗ് അനുഭവം വളരെ ദുഷ്‌കരം ആയിരുന്നു എന്നാണ് ഫഹദിന്റെ വാക്കുകളില്‍ നിന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്നത്.

ഫഹദിനെ നാകനാക്കി ഒരുക്കിയ സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്, മഹേഷ് നാരായണനാണ്. സജിമോന്‍ പ്രഭാകരനാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയ ഈ സിനിമയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സാക്ഷാല്‍ എ. ആര്‍ റഹ്‌മാനാണ്. ഒരുപാട് പ്രതിസന്ധികള്‍ നിറഞ്ഞ ഷൂട്ട് ആയിരുന്നു മലയന്‍ കുഞ്ഞിന്റേത്.

ഫഹദ് ഫാസിലിനൊപ്പം രജിഷ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. ആദ്യം ഒടിടി റീലിസ് പറഞ്ഞിരുന്ന സിനിമയായിരുന്നു മലയന്‍ കുഞ്ഞ്. പിന്നീട് സിനിമ തീയറ്ററുകളിലേക്ക് എത്തും എന്ന് ഔദ്യോഗികമായി പ്രഖ്യാപനം നടത്തുക ആയിരുന്നു.