കാറ്റ് വന്നടിച്ചപ്പോൾ ഗർഭിണി ആയി, അരമണിക്കൂറിനുള്ളിൽ യുവതിയുടെ പ്രസവവും കഴിഞ്ഞു

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ചർച്ച ചെയ്യപ്പെടുന്ന പേരാണ് ഇന്തൊനേഷ്യക്കാരിയായ സിതി സൈന  എന്ന യുവതിയുടേത്, എല്ലാവരെയും അത്ഭുതപെടുത്തിയിരിക്കുകയാണ് യുവതി, സംഭവം മറ്റൊന്നുമല്ല കാറ്റടിച്ചപ്പോൾ താൻ ഗർഭിണി ആയി, പിന്നീട് അരമണിക്കൂർ കഴിഞ്ഞപ്പോൾ താൻ…

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ചർച്ച ചെയ്യപ്പെടുന്ന പേരാണ് ഇന്തൊനേഷ്യക്കാരിയായ സിതി സൈന  എന്ന യുവതിയുടേത്, എല്ലാവരെയും അത്ഭുതപെടുത്തിയിരിക്കുകയാണ് യുവതി, സംഭവം മറ്റൊന്നുമല്ല കാറ്റടിച്ചപ്പോൾ താൻ ഗർഭിണി ആയി, പിന്നീട് അരമണിക്കൂർ കഴിഞ്ഞപ്പോൾ താൻ പ്രസവിച്ചു എന്നാണ് യുവതി പറയുന്നത്, എന്താണ് ഇവിടെ സംഭവിച്ചത് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും, ശെരിക്കും നടന്ന സംഭവം ഇങ്ങനെയാണ് എന്നാണ് സീതി പറയുന്നത്, സിതിയുടെ വാക്കുകൾ ഇങ്ങനെ, താൻ വീട്ടിലെ സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ശക്തമായി കാറ്റടിക്കുകയായിരുന്നു. അത് തന്നെ കടന്ന് പോയി 15 മിനിറ്റുകൾക്ക് ശേഷം വയറിൽ അസഹ്യമായ വേദന അനുഭവപ്പെട്ടു. ഉടൻ തന്ന അടുത്തുള്ള കമ്യൂണിറ്റി ക്ലിനിക്കിലേക്ക് എത്തി. അവിടെവെച്ച് പ്രസവിക്കുകയായിരുന്നു.ഇവരുടെ ഈ വാദം കേട്ട് ആരോഗ്യപ്രവർത്തകരും പോലീസും കാണാനായി എത്തി. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സിതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.

എന്നാൽ യുവതിയുടെ വാദം തെറ്റാണെന്നും അത് സ്വീകരിക്കാനിക്കില്ല എന്നും അവർ പറഞ്ഞു.പ്രസവിക്കാനായി പോകുന്നത് വരെ സ്ത്രീകൾ താൻ ഗർഭിണിയാണെന്ന് തിരച്ചറിയാത്ത ക്രിപ്റ്റിക് പ്രഗ്നൻസിയാണ് സിതിയുടേത് എന്നാണ് കമ്യൂണിറ്റ് ക്ലിനിക് തലവൻ പറയുന്നത്.ഇങ്ങനെയുള്ള അപവാദങ്ങൾ അപവാദങ്ങൾ വെറുതെ പരത്തരുത് വ്യക്തമാക്കി.

ഇതിനെകുറിച്ച് പോലീസ് കേസെടുത്തിട്ടുണ്ട്, സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ് യുവതിയുടെ ഈ പ്രസവം, പല തലകെട്ടുകളോടെയാണ് സംഭവം വൈറൽ ആകുന്നത്.അതിനിടയ്ക്ക് രസകരമായ കമ്മെന്റുകളും ഈ സംഭവത്തെ ചൊല്ലി എത്തുന്നുണ്ട്.