പണമുണ്ടായിരുന്നേൽ ഇത്തരത്തിൽ ഒരു പെണ്ണിനെ തന്റെ ചെറുക്കന് വേണ്ടി ആലോചിക്കുക പോലും ഇല്ലന്ന് വരെ ചിലർ ചിലർ പറഞ്ഞു

പൊക്കകുറവ് മൂലം ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന അവസ്ഥകളെക്കുറിച്ച് കുറിപ്പാണ്  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, പൊക്കം കുറഞ്ഞു പോയത് കാരണം താൻ നേരിട്ട കളിയാക്കലും, കുത്തുവാക്കുകളെ കുറിച്ചുമാണ് പെൺകുട്ടി എഴുതിയിരിക്കുന്നത് പോസ്റ്റ് വായിക്കാം സ്കൂളിൽ…

പൊക്കകുറവ് മൂലം ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന അവസ്ഥകളെക്കുറിച്ച് കുറിപ്പാണ്  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, പൊക്കം കുറഞ്ഞു പോയത് കാരണം താൻ നേരിട്ട കളിയാക്കലും, കുത്തുവാക്കുകളെ കുറിച്ചുമാണ് പെൺകുട്ടി എഴുതിയിരിക്കുന്നത്

പോസ്റ്റ് വായിക്കാം

സ്കൂളിൽ ചേർന്ന കാലം മുതൽ ഞാൻ എന്നും കളിയാക്കലുകളും പരിഹാസങ്ങളും ഏറ്റുവാങ്ങികൊണ്ടിരുന്നു.ആര് വയസുള്ളപ്പോൾ സർക്കസിൽ നിന്നാണോ നീയൊക്കെ വരുന്നത് എന്ന് പറഞ്ഞായിരുന്നു കളിയാക്കൽ , എന്നാൽ മുന്നോട്ട് പോകും തോറും പരിഹാസങ്ങൾക്ക് ഒരു കുറവും വന്നില്ല.പുതിയ പുതിയ ബാച്ച് വരുമ്പോഴെല്ലാം ഞാൻ പേടിച്ചിരുന്നു.എല്ലാവരുടെയും പരിഹാസങ്ങൾ കേട്ട് സങ്കടം സഹിക്കവയ്യാതെ വീട്ടുകാരുടെ മുന്നിൽ ഒരുപാട് കരഞ്ഞിട്ടുണ്ട്.അമ്മയ്ക്കും അച്ഛനും പൊക്കക്കുറവ് ഉണ്ടായിരുന്നു.അതുകൊണ്ട് എന്റെ സങ്കടത്തിൽ അവരും കൂടെ കരയുമായിരുന്നു.പ്രായം കൂടും തോറും പരിഹാസങ്ങൾ കൂടി കൂടി വന്നു , ഇതിനിടയിൽ വിവാഹ പ്രായവുമായി.പൊക്കമില്ലാത്ത നിന്നെ ആര് വിവാഹം ചെയ്യുമെന്നായി പലരുടെയും ചോദ്യം.അച്ഛൻ എനിക്ക് വേണ്ടി ചെറുക്കനെ തിരയൽ ആരംഭിച്ചു.30 ൽ അധികം ആളുകൾ എന്നെ പെണ്ണ് കാണാൻ വന്നു .എന്നാൽ അതിൽ 25 ഉം എന്നെ വേണ്ട എന്ന് അപ്പൊ തന്നെ പറഞ്ഞു ..ബാക്കി ഉള്ളവരാവട്ടെ വിട്ടുവീഴ്ചകൾ ചെയ്യണം എന്നായിരുന്നു നിബന്ധന.പണമുണ്ടായിരുന്നേൽ ഇത്തരത്തിൽ ഒരു പെണ്ണിനെ തന്റെ ചെറുക്കന് വേണ്ടി ആലോചിക്കുക പോലും ഇല്ലന്ന് വരെ ഇക്കൂട്ടത്തിലുള്ള ചിലർ പറഞ്ഞു.

ഇതോടെ ഇനിയൊരു പരിഹാസ കഥാപാത്രം ആവാൻ കഴിയില്ല അതുകൊണ്ട് തന്നെ വിവാഹം വേണ്ട എന്നും നമുക്ക് നമ്മൾ മാത്രം മതിയെന്നും ഞാൻ അച്ഛനോട് പറഞ്ഞു.വിഷമങ്ങളിൽ നിന്ന് എല്ലാം കരകയറാൻ ഞാൻ ജോലിയിൽ കൂടുതൽ സ്രെധിച്ചു, ഒപ്പം ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമായി.അങ്ങനെയാണ് പകുതി അന്ധനായ സുഹൃത്തിനെ എനിക്ക് ലഭിക്കുന്നത്.അദ്ദേഹം എന്നോട് ചോദിച്ചു , ഇത്ര വിഷമിക്കാൻ എന്ത് പ്രേശ്നമാണ് നിനക്ക് ഉള്ളത് എന്ന്.എന്റെ കൈകാലുകൾ ചെറുതാണ് എന്നാണ് ഞാൻ അദ്ദേത്തിന് ഉത്തരം നൽകിയത് ..” നിനക്ക് കൈകാലുകൾ ഉണ്ടല്ലോ ” എന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്.അദ്ദേഹത്തിന്റെ ആ ചോദ്യം എനിക്ക് വഴിത്തിരിവായി , എന്റെ കാഴ്ചപാടുകൾക്ക് മാറ്റം വന്നുതുടങ്ങി.പിന്നീട് ഞാനൊരു അംഗവൈകല്യം ഉള്ളവൾ ആണെന്നുള്ള ചിന്ത എന്നിൽ നിന്നും എടുത്തുമാറ്റി.

കഠിനാധ്വാനം ചെയ്യാനും ഏത് ജോലി ചെയ്യാനും എനിക്ക് സാധിക്കുമെന്ന് സ്വയം വിശ്വസിക്കുകയും തെളിയിക്കാനും ശ്രെമിച്ചു..പിന്നീട് സ്റ്റേജ് ഷോകളിലും , എഴുത്തിലുമൊക്കെ ശ്രെധ തിരിക്കുകയും പങ്കാളികളവുകയും ചെയ്തു.ഇടക്ക് വെച്ച് എനിക്ക് അച്ഛനെ നഷ്ടമായി, അച്ഛൻ നഷ്ടമായതോടെ പിന്നീട് ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് തോന്നി.നല്ലൊരു മനസുള്ള ദയാലുമായ ഒരാളെ ഞാൻ അന്വഷിച്ചു കണ്ടെത്തി.ഇപ്പോൾ വിവാഹ നിച്ചയവും കഴിഞ്ഞു.ഇതായിരുന്നു പെൺകുട്ടിയുടെ കുറിപ്പ് ..യഥാർത്ഥ ജീവിത കഥകൾ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന പേജിലാണ് യുവതിയുടെ കുറിപ്പും എത്തിയത്.നിരവധി ആളുകൾക്ക് പ്രചോദനമായി തീർന്ന പെൺകുട്ടിയുടെ യാതാർത്ഥ ജീവിത കഥയും വിവാഹ ചിത്രങ്ങളും എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.നിരവധി ആളുകളാണ് പെൺകുട്ടിയുടെ ധീരമായ ജീവിത പോരാട്ടത്തെ അഭിനന്ദിച്ച് രംഗത്ത് വരുന്നത്..