പൂജാരി പിന്മാറിയിട്ടും രാജ്യത്തെ ആദ്യ ‘സോളോഗമി’ വിവാഹം നടന്നു; ചടങ്ങുകള്‍ ചെയ്തത് പെണ്‍കുട്ടി ഒറ്റയ്ക്ക്

അവസാന നിമിഷം പൂജാരി പിന്മാറി. എന്നിട്ടും രാജ്യത്തെ ആദ്യ സോളോഗമി വിവാഹം ഗുജറാത്തില്‍ നടന്നു. ക്ഷമ ബിന്ദു എന്ന യുവതിയാണ് സ്വയം വിവാഹിതയായത്. വിവാഹം നടന്നത് വീട്ടില്‍ വെച്ചു തന്നെയായിരുന്നു. വിവാഹം ക്ഷേത്രത്തില്‍ വെച്ച്…

അവസാന നിമിഷം പൂജാരി പിന്മാറി. എന്നിട്ടും രാജ്യത്തെ ആദ്യ സോളോഗമി വിവാഹം ഗുജറാത്തില്‍ നടന്നു. ക്ഷമ ബിന്ദു എന്ന യുവതിയാണ് സ്വയം വിവാഹിതയായത്. വിവാഹം നടന്നത് വീട്ടില്‍ വെച്ചു തന്നെയായിരുന്നു. വിവാഹം ക്ഷേത്രത്തില്‍ വെച്ച് നടത്തുമെന്നായിരുന്നു ക്ഷമ നേരത്തെ പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ ബിജെപി നേതാവ് രംഗത്ത് വന്നതോടെ വീട്ടില്‍ വെച്ച് വിവാഹം കഴിക്കുകയായിരുന്നു.

ജൂണ്‍ 11 നായിരുന്നു ക്ഷമയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെ കുറച്ചു ദിവസം നേരത്തെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലേയ്ക്ക് ക്ഷമ എത്തിച്ചേര്‍രുകയായിരുന്നു. വിവാഹം മുടക്കാന്‍ ശ്രമം നടന്നാലോ എന്ന ഭയന്നാണ് ചടങ്ങുകള്‍ നേരത്തെ തന്നെയാക്കിയത്. വിവാഹത്തിന് ശേഷം പിന്തുണയറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് ക്ഷമ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഭ്രാന്തിന്റെ അതിര്‍വരമ്പത്തെത്തിയതിന്റെ ഉദാഹരണമാണിതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മിലിന്ദിന്റെ പ്രതികരണം. വിവാഹത്തിന് ശേഷം ഒറ്റയ്ക്ക് ഹണിമൂണ്‍ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് ക്ഷമ. ഗോവയിലേക്കാണ് ഹണിമൂണ്‍ യാത്ര. താന്‍ ബൈ സെക്ഷ്വല്‍ ആണെന്നാണ് ക്ഷമ ബിന്ദു പറയുന്നത്.

ഹിന്ദുമത വിശ്വാസങ്ങള്‍ക്ക് എതിരാണ് ക്ഷമയുടെ ഈ വിവാഹമെന്നും ഈ നീക്കങ്ങള്‍ ഹിന്ദു മതത്തിലെ ജനസംഖ്യ കുറയാന്‍ കാരണമാവുമെന്നുമായിരുന്നു വഡോദരയിലെ മുന്‍ ഡെപ്യൂട്ടി മേയറും ബിജെപി നേതാവുമായ സുനിത ശുക്ല പറഞ്ഞു.