‘നേരിട്ട് പറയാനുള്ള ധൈര്യമില്ല’, ആര്യയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഫുക്രു

ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 2 യിലെ മത്സരാര്‍ത്ഥികളായിരുന്നു ഫുക്രുവും ആര്യയും. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ആര്യയുടെ അനിയത്തി അഞ്ജനയുടെ കല്യാണത്തിന് ഫുക്രുവെത്തിയിരുന്നില്ല. ഇപ്പോഴിതാ താന്‍ വരാത്തതിന്റെ കാരണം പറഞ്ഞ് എത്തിയിരിയ്ക്കുകയാണ് ഫുക്രു. ഇന്ത്യ…

ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 2 യിലെ മത്സരാര്‍ത്ഥികളായിരുന്നു ഫുക്രുവും ആര്യയും. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ആര്യയുടെ അനിയത്തി അഞ്ജനയുടെ കല്യാണത്തിന് ഫുക്രുവെത്തിയിരുന്നില്ല. ഇപ്പോഴിതാ താന്‍ വരാത്തതിന്റെ കാരണം പറഞ്ഞ് എത്തിയിരിയ്ക്കുകയാണ് ഫുക്രു.

ഇന്ത്യ ഗ്ലിഡ്സിന് നല്‍കിയ അഭിമുഖത്തില്‍ ആര്യയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് കല്യാണത്തിന് പോകാത്തതിന്റെ കാരണം ഫുക്രു പറഞ്ഞത്. എനിക്കൊരു ചേച്ചിയെ പോലെ തന്നെയാണ്, ചേച്ചി തന്നെയാണ് ആര്യ. പക്ഷെ അവളുടെ അനിയത്തിയുടെ കല്യാണത്തിന് പോകാന്‍ പറ്റിയില്ല. അത് വേറെ ഒന്നും കൊണ്ടല്ല, തിരക്കായിരുന്നു. അത് നേരിട്ട് വിളിച്ച് പറഞ്ഞ് ക്ഷമ ചോദിക്കാനുള്ള ധൈര്യം ഇല്ല, അതുകൊണ്ട് ഈ അഭിമുഖത്തിലൂടെ പരസ്യമായി മാപ്പ് പറയുന്നു, നീ മനസ്സിലാക്കണം- ഫുക്രു പറഞ്ഞു.

അതേസമയം വീണയും വിവാഹത്തിന് വരാത്തത് ആളുകള്‍ ശ്രദ്ധിച്ചിരുന്നു. ഇതോടെ ആര്യയും വീണയും തെറ്റി പിരിഞ്ഞത് കൊണ്ടാണ് വീണ അനിയത്തിയുടെ വിവാഹത്തിന് വരാതിരുന്നത് എന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ആ വാര്‍ത്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി എടുത്തിട്ട് ആര്യയും വീണയും ട്രോള്‍ ചെയ്തത് വൈറലായിരുന്നു. ഇതുവരെ പിരിഞ്ഞില്ല, ഇനി പറഞ്ഞ് പിരിക്കേണ്ട എന്ന തരത്തിലായിരുന്നു ആ ട്രോളുകള്‍.