മുടങ്ങിപ്പോയ വിവാഹ നിശ്ചയം കഴിഞ്ഞു; ഗൗരി കൃഷ്ണനും സംവിധായകന്‍ മനോജ് പേയാടും വിവാഹിതരാവുന്നു- വീഡിയോ

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തി എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിലെത്തിയ നടി ഗൗരി കൃഷ്ണ വിവാഹിതയാവുന്നു. ഗൗരി നായികയായ ‘പൗര്‍ണമിത്തിങ്കള്‍’ സീരിയലിന്റെ സംവിധായകന്‍ മനോജ് പേയാട് ആണ് വരന്‍. ഇന്നായിരുന്നു വിവാഹ നിശ്ചയം.…

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തി എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിലെത്തിയ നടി ഗൗരി കൃഷ്ണ വിവാഹിതയാവുന്നു. ഗൗരി നായികയായ ‘പൗര്‍ണമിത്തിങ്കള്‍’ സീരിയലിന്റെ സംവിധായകന്‍ മനോജ് പേയാട് ആണ് വരന്‍. ഇന്നായിരുന്നു വിവാഹ നിശ്ചയം. ഗൗരി നിശ്ചയ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

മനോജ് സാറിന്റെയും എന്റെയും വിവാഹനിശ്ചയമാണ് ഇന്നെന്നും നിങ്ങളുടെ പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും ഗൗരി സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു. ജനുവരി 23 ന് വിവാഹ നിശ്ചയം നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ മനോജിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു.

കാണാ കണ്മണി, മാമാങ്കം, സീത, എന്ന് സ്വന്തം ജാനി, അയ്യപ്പ ശരണം തുടങ്ങി പത്തില്‍ അധികം സീരിയലുകളില്‍ അഭിനയിച്ച ഗൗരി പൗര്‍ണി തിങ്കളിലെ വേഷത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.