അമൃതയുടെ മകളില്‍ നിന്ന് സ്‌നേഹം പിടിച്ചു വാങ്ങിയിട്ടില്ല! – ഗോപി സുന്ദര്‍

സംഗീതവും ഒരുപാട് സ്‌നേഹവുമായി പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും. ഇപ്പോഴിതാ അമൃതയുടെ മകളുമായി തനിക്ക് വന്നിട്ടുള്ള ഒരു അറ്റാച്ച്‌മെന്റിനെ കുറിച്ച് ഗോപി സുന്ദര്‍ പറഞ്ഞ വാക്കുകളാണ്…

സംഗീതവും ഒരുപാട് സ്‌നേഹവുമായി പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും. ഇപ്പോഴിതാ അമൃതയുടെ മകളുമായി തനിക്ക് വന്നിട്ടുള്ള ഒരു അറ്റാച്ച്‌മെന്റിനെ കുറിച്ച് ഗോപി സുന്ദര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജാങ്കോ സ്‌പേസ് എന്ന ഓണ്‍ലൈന്‍ ചാനലിന് വേണ്ടി അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് അമൃതയും ഗോപി സുന്ദറും ഒന്നിച്ച് എത്തിയത്.

അമൃതയ്ക്ക് ഒരു സ്‌നേഹ ബന്ധമുണ്ടെന്ന് തിരിച്ച് അറിഞ്ഞതോടെ ആ ബന്ധത്തെ വളരെ പക്വതയോടെ തന്നെയാണ് മകള്‍ പാപ്പു സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ ഗോപിസുന്ദറിനെ മകള്‍ എത്രത്തോളം അച്ഛനായി സ്വീകരിച്ചു എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി നല്‍കുക ആയിരുന്നു ഗോപി സുന്ദര്‍. മകളുടെ അടുത്ത് നിന്ന് സ്‌നേഹം പിടിച്ച് വാങ്ങാന്‍ ഒന്നും താന്‍ ശ്രമിച്ചിട്ടില്ല എന്നായിരുന്നു ഗോപി സുന്ദര്‍ മറുപടി പറഞ്ഞത്. ഞാന്‍ അങ്ങനെ ഒരു ബന്ധം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന വ്യക്തിയല്ല.

ഒഴുക്കിന് ഒപ്പം സഞ്ചരിക്കുക എന്നതാണ് എന്റെ രീതി എന്നും അദ്ദേഹം പറയുന്നു..മകളുമായി വളരെ സൗഹൃദത്തിലാണ് താന്‍ എന്നും ഗോപി സുന്ദര്‍ പറയുന്നു. മകള്‍ ഇതെല്ലാം എങ്ങനെ എടുക്കുന്നു എന്ന് അറിയില്ല.. എല്ലാം ഓട്ടോമാറ്റിക്കലി സംഭവിക്കുന്നതായിരിക്കും. അതിനെ അതിന്‌റെ വഴിയ്ക്ക് വിടുക എന്നുള്ളതാണ്.. ഞാന്‍ ആരേയും ഇംപ്രസ്സ് ചെയ്യാന്‍ ശ്രമിക്കാത്തൊരു വ്യക്തിയാണ് എന്നും ഗോപിസുന്ദര്‍ അഭിമുഖത്തില്‍ പറഞ്ഞു.

പാപ്പുവിന് അവളുടേതായ ചോയിസ് ഉണ്ടല്ലോ.. അവള്‍ അവളുടേതായ രീതിയില്‍ എന്നെ സ്വീകരിച്ചിട്ടുണ്ട് എന്നും ഗോപിസുന്ദര്‍ പറഞ്ഞു. മകള്‍ വളരെ ഹാപ്പി ആണെന്നാണ് എന്റെ വിശ്വാസം, ഞങ്ങള്‍ വളരെ സന്തോഷത്തോടുകൂടിയാണ് ജീവിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.