ഇന്നും എനിക്ക് അവിടെ എത്തിയ ആ ആദ്യ ദിവസം പോലെയാണ് തോന്നുന്നത്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് സീരിയലുകൾ, തങ്ങളുടെ നിത്യ ജീവിതത്തിൽ നിന്നും അവർക്ക് ഒഴിച്ച് കൂടാൻ ആകാത്ത ഒന്നായി പരമ്പരകൾ മാറിയിരിക്കുകയാണ്. മലയാളികൾക്ക് ഒരുപാട് നല്ല പരമ്പരകൾ സമ്മാനിക്കുന്ന ഒരു ചാനൽ ആണ് ഏഷ്യാനെറ്റ്,…

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് സീരിയലുകൾ, തങ്ങളുടെ നിത്യ ജീവിതത്തിൽ നിന്നും അവർക്ക് ഒഴിച്ച് കൂടാൻ ആകാത്ത ഒന്നായി പരമ്പരകൾ മാറിയിരിക്കുകയാണ്. മലയാളികൾക്ക് ഒരുപാട് നല്ല പരമ്പരകൾ സമ്മാനിക്കുന്ന ഒരു ചാനൽ ആണ് ഏഷ്യാനെറ്റ്, ഏഷ്യാനെറ്റിലെ പരമ്പരകൾ എല്ലാം തന്നെ പെട്ടെന്നാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്, ഇപ്പോൾ പരമ്പര റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്, ഏഷ്യാനെറ്റിലെ പരമ്പരകൾ എല്ലാം ഹിറ്റ് ചാർട്ടറിൽ ആണ് മുന്നേറുന്നത്. വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിന് ശേഷം ആണ് ആദിത്യൻ തന്നെ സംവിധാനം ചെയ്യുന്ന സാന്ത്വനം എത്തുന്നത്. 2020 സെപ്റ്റംബർ 21 നു ആണ് സീരിയൽ സംപ്രേഷണം ആരംഭിക്കുന്നത്. പരമ്പരയിലെ അഞ്ജലിയെയും ശിവനെയും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്,ഇരുവരുടെയും കെമിസ്ട്രി എല്ലാവര്ക്കും പ്രിയങ്കരമായി മാറിയിരിക്കുകയാണ്.

പരമ്പര ഹിറ്റായതോടെ അതിലെ താരങ്ങളും ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്, ബാലതാരമായി സിനിമയിയില്‍ എത്തിയ ഗോപികയാണ് പരമ്പരയിൽ അഞ്ജലിയുടെ വേഷം അവതരിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഗോപിക അഭിനയത്തിലേയ്ക്ക് മടങ്ങി എത്തിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്ക ഗോപിക, ഇപ്പോൾ ഗോപിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, സാന്ത്വനത്തിന്റെ ഒരു വര്‍ഷം ഇന്നലെ പോലെ തോന്നുന്നു.

ഇന്നും. ഒരു വര്‍ഷത്തിന് ശേഷവും എനിക്ക് സാന്ത്വനത്തിന്റെ ആദ്യ ദിവസം പോലെ തന്നെ തോന്നുന്നു. രഞ്ജിത് സറിനും ആദിത്യന്‍ സറിനും ചിപ്പി ചേച്ചിക്കും സജി ചേട്ടനും നന്ദി പറയുന്നു. അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം എനിക്ക് തന്നതിന്. ആദിത്യന്‍ സറിന്റെ വണ്‍ ലൈനിനേയും മേക്കിനേയും പരാമര്‍ശിക്കാതിരിക്കാന്‍ സാധിക്കില്ല. ജോയ് പള്ളാശ്ശേരിന്റെ തിരക്കഥയെക്കുറിച്ചും. ഡിഒപി അലക്‌സ് തോമസിനും അസിസ്റ്റന്റ് ഡിഒപി അലക്‌സ് ജോസിനും. മനോഹരമായ പശ്ചാത്തല സംഗീതത്തിന് ആനന്ദ് ജോര്‍ജിനോടും നന്ദിയുണ്ട്. അതൊന്നുമില്ലാതെ ഈ രംഗങ്ങള്‍ അപൂര്‍ണമാണ് അഭിനയം എന്റെ പ്രൊഫഷനല്ല. പക്ഷെ അതെനിക്ക് വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കാത്ത സന്തോഷം നല്‍കുന്നു. എന്ത് സംഭവിച്ചാലും, ശാരീരികവും മാനസികവുമായി ക്ഷീണിച്ചാലും ഷൂട്ട് ദിവസം എനിക്ക് സംതൃപ്തിയും സന്തോഷവും ലഭിക്കുന്നു. നല്ല പിന്തുണ നല്‍കുന്ന എന്റെ എല്ലാ സഹതാരങ്ങളോടും നന്ദി പറയുന്നു. നിങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചത് തന്നെ അനുഗ്രഹമായി കരുതുന്നു എന്നാണ് ഗോപിക പറയുന്നത്