വളര്‍ത്തുനായയെയും കൊണ്ട് ബൈക്കില്‍ വിവാഹ വേദിയിലെത്തി വരന്‍ ബൈക്ക്- വീഡിയോ

ഓരോരുത്തര്‍ക്കും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം വിവാഹമായിരിക്കും. തങ്ങളുടെ പ്രിയപ്പെട്ടവരെല്ലാം പങ്കെടുക്കണമെന്നും ആഗ്രഹിക്കും. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരാള്‍ തന്റെ വളര്‍ത്തുമൃഗത്തോടൊപ്പം തന്റെ ബൈക്കില്‍ വിവാഹ വേദിയിലേക്കെത്തി. ദര്‍ശന്‍ നന്ദു പോള്‍ അടുത്തിടെ…

ഓരോരുത്തര്‍ക്കും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം വിവാഹമായിരിക്കും. തങ്ങളുടെ പ്രിയപ്പെട്ടവരെല്ലാം പങ്കെടുക്കണമെന്നും ആഗ്രഹിക്കും. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരാള്‍ തന്റെ വളര്‍ത്തുമൃഗത്തോടൊപ്പം തന്റെ ബൈക്കില്‍ വിവാഹ വേദിയിലേക്കെത്തി.

ദര്‍ശന്‍ നന്ദു പോള്‍ അടുത്തിടെ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ തന്റെ വിവാഹത്തില്‍ നിന്നുള്ള ഒരു വീഡിയോ പങ്കിട്ടു, അത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിവാഹ വസ്ത്രം ധരിച്ച പോള്‍ ബൈക്കില്‍ ഇരിക്കുന്നത് വീഡിയോയില്‍ കാണാം. വിവാഹത്തിന് കടും ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച പോളിനൊപ്പം വളര്‍ത്തുനായയുമുണ്ട്. അവര്‍ രണ്ടുപേരും ചിരിച്ച് വേദിയിലേക്ക് പ്രവേശിക്കുന്നു. അതിഥികളെല്ലാം സന്തോഷത്തോടെ ഇവര്‍ക്കു ചുറ്റുമുണ്ട്.

 

View this post on Instagram

 

A post shared by Darshan Nandu Pol (@supremebakarwadi)

‘ഒരു ബോസിനെ പോലെ’ എന്നായിരുന്നു പോളിന്റെ പോസ്റ്റിന്റെ അടിക്കുറിപ്പ്. പോളിനും വളര്‍ത്തുമൃഗത്തോടും ധാരാളം പേര്‍ സ്‌നേഹം പ്രകടിപ്പിച്ചു. എല്ലാ നായകള്‍ക്കും ഇത്തരമൊരു കുടുംബം ലഭിക്കട്ടെ’ ഒരു ഉപയോക്താവ് കുറിച്ചു. ‘ദൈവം മുഴുവന്‍ കുടുംബത്തെയും അനുഗ്രഹിക്കട്ടെ!’ മറ്റൊരാള്‍ കുറിച്ചു. പോളിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് 2,66,000 ലൈക്കുകള്‍ ലഭിച്ചതോടെ വീഡിയോ വൈറലായി.