സെലിബ്രിറ്റികള്‍ക്ക് ക്ഷണമില്ല! പാവപ്പെട്ട കുട്ടികളെ വിവാഹത്തിന് ക്ഷണിച്ച് ഹന്‍സിക

തെന്നിന്ത്യന്‍ സിനിമയില്‍ അടുത്തതായി കാത്തിരിക്കുന്ന താരവിവാഹമാണ് നടി ഹന്‍സികയുടേത്. അടുത്താണ് ഹന്‍സികയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഈ മാസമാണ് താരത്തിന്റെ വിവാഹം. ബിസിനസ്‌കാരനായ സൊഹൈല്‍ കത്യൂര്യ ആണ് ഹന്‍സികയെ വിവാഹം കഴിയ്ക്കുന്നത്. ഇരുവരും സുഹൃത്തുക്കളായിരുന്നും,…

തെന്നിന്ത്യന്‍ സിനിമയില്‍ അടുത്തതായി കാത്തിരിക്കുന്ന താരവിവാഹമാണ് നടി ഹന്‍സികയുടേത്. അടുത്താണ് ഹന്‍സികയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഈ മാസമാണ് താരത്തിന്റെ വിവാഹം. ബിസിനസ്‌കാരനായ സൊഹൈല്‍ കത്യൂര്യ ആണ് ഹന്‍സികയെ വിവാഹം കഴിയ്ക്കുന്നത്. ഇരുവരും സുഹൃത്തുക്കളായിരുന്നും, സൗഹൃദംം പ്രണയമായതോടെയാണ് വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചത്.

ഇപ്പോഴിതാ വിവാഹ ദിവസം ഹന്‍സികയെടുത്ത തീരുമാനമാണ് കൈയ്യടി നേടുന്നത്.
തന്റെ വിവാഹത്തിന് ഹന്‍സിക ക്ഷണിച്ചിരിക്കുന്നത് സിനിമാ താരങ്ങളെ അല്ല. മറിച്ച് പാവപ്പെട്ട വീട്ടിലെ കുട്ടികളെ ആണ്. ഹന്‍സികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഉടുപ്പുകളും മറ്റും താരം നല്‍കിയിരുന്നു. അവ ലഭിച്ച കുട്ടികള്‍ സന്തോഷം പങ്കിടുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. നിരവധി എന്‍ജിഒകളുമായി ചേര്‍ന്ന് ഹന്‍സിക പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കുട്ടികളെ താരവിവാഹത്തിന് ക്ഷണിച്ചത്.

അതേസമയം, ഹന്‍സികയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. സിനിമകളില്‍ സജീവമായിരുന്ന താരം അടുത്തിടെ ആയി അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. നല്ല സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു താരം.

ബാലതാരമായി ബോളിവുഡിനലെത്തിയ താരമാണ് ഹന്‍സിക. കോയി മില്‍ ഗയ എന്ന ഹിന്ദി സിനിമയിലുള്‍പ്പെടെ ശ്രദ്ധേയമായിട്ടുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ നായികയായും താരം അരങ്ങേറ്റം കുറിച്ചു. തെലുങ്കില്‍ അല്ലു അര്‍ജുന്‍ ഉള്‍പ്പെടെ നിരവധി സൂപ്പര്‍ സ്റ്റാറുകളുടെ നായികയായി ഹന്‍സിക. തമിഴില്‍ വിജയ്, സൂര്യ തുടങ്ങിയവരുടെ ഹിറ്റ് നായിക ആയിരുന്നു ഹന്‍സിക.

നേരത്തെ സൊഹൈല്‍ പ്രൊപ്പോസ് ചെയ്യുന്ന ഫോട്ടോ ഹന്‍സിക പങ്കുവെച്ചിരുന്നു. സൊഹൈലിന്റെ രണ്ടാം വിവാഹമാണിത്. ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ ഹന്‍സികയുടെ സുഹൃത്ത് ആയിരുന്നു. ഇരുവരുടെയും വിവാഹത്തില്‍ ഹന്‍സിക പങ്കെടുത്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.