‘എന്റെ തുഡാപൂവിന് ഒരു വയസ്സ്’ മകൾക്ക് പിറന്നാളാശംസകൾ നേർന്ന് സൗഭാഗ്യ

മലയാളികൾക്ക് ഏറെ പരിചയം ഉള്ള ഒരു കുടുംബമാണ് നടി താരകല്യാണിന്റേത്. മകൾ സൗഭാഗ്യയും മരുമകൻ അർജുനും പേരക്കുട്ടി തുഡാപൂ എന്ന സുദർശനയും. എല്ലാവരും സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് മലയാളികൾക്ക്. ഇപ്പോഴിതാ മകളുടെ ഒന്നാം പിറന്നാൾ…

മലയാളികൾക്ക് ഏറെ പരിചയം ഉള്ള ഒരു കുടുംബമാണ് നടി താരകല്യാണിന്റേത്. മകൾ സൗഭാഗ്യയും മരുമകൻ അർജുനും പേരക്കുട്ടി തുഡാപൂ എന്ന സുദർശനയും. എല്ലാവരും സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് മലയാളികൾക്ക്. ഇപ്പോഴിതാ മകളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷും നടനും ഭർത്താവുമായ അർജുനും.

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് താന് കടന്നു പോകുന്നതെന്ന് സൗഭാഗ്യ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞവർഷം നവംബർ 29 നാണ് സൗഭാഗ്യയ്ക്കും അർജുനും പെൺകുഞ്ഞ് പിറന്നത്. മകൾക്ക് സുദർശന എന്നാണ് ഇരുവരും പേരിട്ടിരിക്കുന്നത്. ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന മകൾക്കായി മനോഹരമായ കുറിപ്പാണ് സൗഭാഗ്യ തന്റെ ഇൻസ്റ്റഗ്രമിൽ കുറിച്ചത്.

മകൾക്കൊപ്പമുള്ള ചിത്രത്തോടൊപ്പം ‘ജന്മദിനാശംസകൾ എന്റെ കൊച്ചു രാജകുമാരി, എന്റെ വൃകൃതിയായ ഡ്രാഗൺ, എന്റെ തുഡാപൂവിന് ഔദ്യോഗികമായി ഒരു വയസ്സ്’ എന്നാണ് സൗഭാഗ്യ ഇൻസ്റ്റഗ്രമിൽ കുറിച്ചത്.നിരവധി പേരാണ് മോൾക്ക് പിറന്നാളാശംസകൾ നേർന്നത്.

തന്റേത് സാധാരണ പ്രസവം ആയിരുന്നില്ല, സിസേറിയനായിരുന്നു. സിസേറിയൻ ആണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഭയമായിരുന്നു തനിക്കെന്നും. പെട്ടന്നാണ് സിസേറിയൻ തീരുമാനിച്ചത് അതേ സമയം സിസേറിയൻ പേടിക്കേണ്ട ഒന്നല്ലെന്നും എല്ലാം ഒരു സ്വപ്നം പോലെ കഴിഞ്ഞുപോയെന്നും സൗഭാഗ്യ നേരത്തെ പറഞ്ഞിരുന്നു.