‘ഹിഗ്വിറ്റ’യ്ക്ക് ഫിലിം ചേംബറിന്റെ വിലക്ക്

സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമയാണ് ‘ഹിഗ്വിറ്റ’. ഇപ്പോഴിതാ ഹേമന്ത് ജി നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കിയിരിക്കുകയാണ് ഫിലിം ചേംബർ. . ഹിഗ്വിറ്റ…

സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമയാണ് ‘ഹിഗ്വിറ്റ’. ഇപ്പോഴിതാ ഹേമന്ത് ജി നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കിയിരിക്കുകയാണ് ഫിലിം ചേംബർ. . ഹിഗ്വിറ്റ എന്ന പേരിൽ സിനിമ ഇറങ്ങില്ലെന്ന് തനിക്ക് ഉറപ്പ് ലഭിച്ചതായി എഴിത്തുകാരൻ എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു.

ഇക്കാര്യത്തിൽ ഉറപ്പ് നൽകിയതിന് കേരള ഫിലിം ചേംബറിന് നന്ദിയെന്നും സംവിധായകൻ ഹേമന്ത് ജി നായരുടെ സിനിമയ്ക്ക് ആശംസകൾ അറിയിക്കുന്നു എന്നും തന്‌റെ ട്വീറ്റിൽ എൻ.എസ് മാധവൻ കുറിച്ചു.അതേ സമയം ഹിഗ്വിറ്റ എന്ന പേര് വിലക്കിയ സംഭവത്തിൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.ഹിഗ്വിറ്റ എന്ന പേര് വിലക്കിയതിന് ശേഷം, ഫിലിം ചേംബറിന്റെ നിർദേശിക്കുന്നത് എൻ.എസ് മാധവനിൽ നിന്നും അനുമതി വാങ്ങാനാണ്.

സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്, മൂന്നു വർഷം മുമ്പ് പണം അടച്ച് പേര് ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നുവെന്നും കാലാവധി കഴിഞ്ഞതിനാൽ വീണ്ടും രജിസ്റ്റർ ചെയ്തിട്ടുണ്ട് ഇക്കാര്യങ്ങൾ ഫിലിം ചേംബറിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നാണ്. ഇതിൽ തീരുമാനമായില്ലെങ്കിൽ പിന്നീട് കോടതിയെ സമീപിക്കും എന്നാണ്.ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഹിഗ്വിറ്റയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്‌.