തന്റെ സുഹൃത്തുക്കൾക്കൊപ്പം നാട്ടിൽ അവധികാലം ആഘോഷിച്ചു സംവൃത സുനിൽ!!

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടി ആയിരുന്നു സംവൃത സുനിൽ. ഇപ്പോൾ താരം തന്റെ അവധികാലം ആഘോഷിക്കാൻ തന്റെ സുഹൃത്തുക്കൾക്കൊപ്പം നാട്ടിൽ എത്തിയിരിക്കുകയാണ്. ഇപ്പോൾ താരം തന്റെ പഴയ കാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്ന തിരക്കുകളിൽ ആണ്.…

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടി ആയിരുന്നു സംവൃത സുനിൽ. ഇപ്പോൾ താരം തന്റെ അവധികാലം ആഘോഷിക്കാൻ തന്റെ സുഹൃത്തുക്കൾക്കൊപ്പം നാട്ടിൽ എത്തിയിരിക്കുകയാണ്. ഇപ്പോൾ താരം തന്റെ പഴയ കാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്ന തിരക്കുകളിൽ ആണ്. എക്കാലത്തേക്കുമുള്ള തന്റെ സുഹൃത്തുക്കൾ എന്നാണ് സംവൃത തന്റെ കൂട്ടുകാരെ വിശേഷിപ്പിക്കുന്നത്. ഇന്ദ്രജിത്, പൂർണിമ ഇന്ദ്രജിത്, ജയസൂര്യ എന്നിവരുമായുള്ള തന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം  സോഷ്യൽ മീഡിയ പേജുകളിൽ ഇങ്ങനെ കുറിച്ചിരിക്കുന്നത്. ‘രസികൻ’എന്ന മലയാള സിനിമയിലൂടെ തന്റെ അഭിനയ ജീവിതം തുടങ്ങിയ താരം പിന്നീട് നിരവധി സിനിമകളിൽ അഭിനയിക്കുകയും, വിവാഹ ജീവിതത്തോട് അഭിനയ ജീവിതം ഉപേക്ഷിക്കുകയും  ഭർത്താവിനും,കുട്ടികൾക്കൊപ്പം താരം വിദേശത്തു താമസിക്കുകയും ചെയ്യ്തു. എന്നാൽ മകൻ വലുതായതിനു ശേഷം വീണ്ടു അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യ്തു, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ ‘എന്ന ചിത്രത്തിൽ ബിജുമേനോനോടൊപ്പം താരം അഭിനയിക്കുകയും ചെയ്യ്തു. അങ്ങനെ ഒരു തിരിച്ചു വരവ് നടത്തിയെങ്കിലും വീണ്ടും കുടുംബ ജീവിതത്തിലേക്ക് ചേക്കേറുകയും ചെയ്യ്തിരുന്നു.

താരം തന്റെ ഭർത്താവ് അഖിൽ രാജിനും, മക്കൾ അഗസ്ത്യ, രുദ്ര എനിവർക്കൊപ്പം അമേരിക്കയിൽ ആണ് സംവൃതയുടെ താമസം. 2012  ൽ ആയിരുന്നു ഇരുവരുടയും വിവാഹം. 2015 ൽ ആയിരുന്നു മകൻ അഗസ്ത്യയുടെ ജനനം അതിനു ശേഷം രണ്ടു വര്ഷം കഴിഞ്ഞായിരുന്നു  ഇളയ മകൻ രുദ്രയുടെ ജനനം. ഇന്നും സിനിമയിൽ താരം അഭിനയിക്കുന്നില്ലെങ്കിലും വിശേഷങ്ങൾ അറിയാൻ ആരധകർക്കു ഏറെ പ്രിയം ആണ്.