അര നൂറ്റാണ്ടിന് മുമ്പ് മോഷ്ഠിക്കപ്പെട്ട പാര്‍വതി ദേവിയുടെ വിഗ്രഹം വിദേശത്ത് ലേലത്തിന്

1971-ൽ സംസ്ഥാനത്തെ ഒരു ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട പാർവതി ദേവിയുടെ വിഗ്രഹം തമിഴ്‌നാട് പോലീസിന്റെ ഐഡൽ വിംഗ് കണ്ടെത്തി. ന്യൂയോർക്കിലെ ബോൺഹാംസ് ലേലശാലയിൽ നിന്നാണ് വിഗ്രഹം കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 1971 മെയ് 12…

1971-ൽ സംസ്ഥാനത്തെ ഒരു ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട പാർവതി ദേവിയുടെ വിഗ്രഹം തമിഴ്‌നാട് പോലീസിന്റെ ഐഡൽ വിംഗ് കണ്ടെത്തി. ന്യൂയോർക്കിലെ ബോൺഹാംസ് ലേലശാലയിൽ നിന്നാണ് വിഗ്രഹം കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 1971 മെയ് 12 ന് കുംഭകോണത്തെ നാദനപുരേശ്വരർ ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ അഞ്ച് വിഗ്രഹങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന  പാർവതി ദേവിയുടെ വിഗ്രഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് കൺവെൻഷൻ്ർറെ കീഴിൽ കൺവൻഷ്ൻ കീഴിൽ വിഗ്രഹം വീണ്ടെടുത്ത് ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഒരു പുരാവസ്തു ഗവേഷകന്റെ സഹായത്തോടെയാണ്  പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിരുന്ന പാർവതി വിഗ്രഹത്തിന്റെ ഫോട്ടോയും നഷ്ടപ്പെട്ട  പാർവതിയുടെ വിഗ്രഹവും ഒന്നാണെന്ന് മനസിലാക്കിയതെന്ന് സിഐഡി-വിഗ്രഹ വിഭാഗം ഡിജിപി ജയന്ത് മുരളി പറഞ്ഞു. ഇതോടെ ബോൺഹാംസിലെ പാർവതിയുടെ വിഗ്രഹം കുംഭകോണത്തെ നാദനപുരേശ്വരർ ക്ഷേത്രത്തിന്റേതാണെന്നാണ് ഉറപ്പിക്കുകയായിരുന്നു.

1971-ൽ പൊതു ആരാധനയ്‌ക്കെത്തിയപ്പോൾ വിഗ്രഹങ്ങൾ കണ്ടിരുന്നുവെന്നും അതിനുശേഷം കണ്ടിട്ടില്ലെന്നുമായിരുന്നു പരാതി. 1971-ൽ മോഷണം പോയതിന് ശേഷമുള്ള പരാതിയെ തുടർന്ന് 2019-ൽ ക്ഷേത്രം ട്രസ്റ്റി കെ.വാസു വീണ്ടും പരാതി നൽകിയിരുന്നു. ക്ഷേത്രത്തിൽ പൂജയ്‌ക്കായി എത്തുമ്പോൾ ക്ഷേത്രത്തിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയെന്നാണ് ക്ഷേത്രത്തിലെ രണ്ട് ട്രസ്റ്റിമാർ നാച്ചിയാർകോയിൽ പോലീസിൽ പരാതി നൽകിയിരുന്നത്. അന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അതിനാലാണ് വീണ്ടും പരാതി നൽകുന്നതെന്നും വാസു പറഞ്ഞു.

സ്പെഷ്യൽ ഓഫീസർ, ഐഡൽ വിംഗ്, എസ്.ജി. പൊൻ മാണിക്കവേലിന് അദ്ദേഹം പരാതി നൽകി, 2019 ൽ കേസ് രജിസ്റ്റർ ചെയ്തു. ഒരെണ്ണം കണ്ടെത്തിയ ശേഷം, ശേഷിക്കുന്ന നാല് വിഗ്രഹങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതായി മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.