ഇൻഡ്യയിലെ ഏറ്റവും വലിയ സിനിമാ സ്ക്രീൻ എന്ന ഖ്യാതി ഇനി മുതൽ ഹൈദരാബാദിലെ പ്രസാദ് മൾട്ടിപ്ലക്സിലെ സ്ക്രീൻ 6 നു സ്വന്തം !!

ഇൻഡ്യയിലെ ഏറ്റവും വലിയ സിനിമാ സ്ക്രീൻ എന്ന ഖ്യാതി ഇനി മുതൽ ഹൈദരാബാദിലെ പ്രസാദ് മൾട്ടിപ്ലക്സിലെ സ്ക്രീൻ 6 നു സ്വന്തം. 101.6 അടി വീതിയും 64 അടി ഉയരവുമുള്ള സ്ക്രീൻ പ്രസാദ് മൾട്ടിപ്ലക്സിനു…

ഇൻഡ്യയിലെ ഏറ്റവും വലിയ സിനിമാ സ്ക്രീൻ എന്ന ഖ്യാതി ഇനി മുതൽ ഹൈദരാബാദിലെ പ്രസാദ് മൾട്ടിപ്ലക്സിലെ സ്ക്രീൻ 6 നു സ്വന്തം. 101.6 അടി വീതിയും 64 അടി ഉയരവുമുള്ള സ്ക്രീൻ പ്രസാദ് മൾട്ടിപ്ലക്സിനു വേണ്ടി ഡിസൈൻ ചെയ്ത് നിർമ്മിച്ചിരിക്കുന്നത് കനേഡിയൻ സിനിമാ സ്ക്രീൻ നിർമ്മാണ കമ്പനിയായ സ്ട്രോങ് എം.ഡി.ഐ ഗ്രൂപ്പാണ്. ഡ്യുവൽ ലേസർ 4K 3D പ്രൊജക്ഷൻ, ഡോൾബി അറ്റ്മോസ് 64 ചാനൽ ശബ്ദ സംവിധാനം.

അമേരിക്കൻ കമ്പനിയായ ക്യൂ എസ് സി ഓഡിയോസിന്റെ സ്പീക്കറുകൾ എന്നിവയൊക്കെയായി ഏറ്റവും ആധുനികമായ സാങ്കേതിക മികവിലാണ് തിയേറ്റർ അണിയിച്ചൊരുക്കിയിരിക്കുന്നത്.അവതാർ ദ വേ ഓഫ് വാട്ടർ ത്രീ ഡി ആയിരിക്കും ഉദ്ഘാടന ചിത്രം. ഇതിനു വേണ്ടി തിയേറ്റർ മാനേജ്മെന്റ് ഒന്നിന് നാലായിരത്തോളം രൂപ വിലയുള്ള ഉന്നത ഗുണനിലവാരമുള്ള 3D കണ്ണടകൾ വിദേശത്ത് നിന്ന് ഓർഡർ ചെയ്തിട്ടുണ്ട്.