ആദ്യ പ്രണയസമ്മാനം, പൊരിച്ച അയല! ഇന്നസെന്റ്

മലയാളത്തിന്റെ ഹാസ്യസാമ്രാട്ടാണ് ഇന്നസെന്റ്. വേറിട്ട കഥാപാത്രങ്ങളുമായെത്തി പൊട്ടിച്ചിരിപ്പിച്ച നടനാണ് അദ്ദേഹം. ഉള്ളിലെ വേദനകളെ പുഞ്ചിരിയോടെ നേരിട്ടാണ് അദ്ദേഹം ആരാധകരെ ചിരിപ്പിച്ചത്. കാന്‍സര്‍ എന്ന മഹാമാരിയെയും ചിരികൊണ്ട് നേരിട്ട് അതിജീവിച്ച നടനാണ് ഇന്നസെന്റ്. വ്യക്തിജീവിതത്തിലെ സംഭവങ്ങളും…

മലയാളത്തിന്റെ ഹാസ്യസാമ്രാട്ടാണ് ഇന്നസെന്റ്. വേറിട്ട കഥാപാത്രങ്ങളുമായെത്തി പൊട്ടിച്ചിരിപ്പിച്ച നടനാണ് അദ്ദേഹം. ഉള്ളിലെ വേദനകളെ പുഞ്ചിരിയോടെ നേരിട്ടാണ് അദ്ദേഹം ആരാധകരെ ചിരിപ്പിച്ചത്. കാന്‍സര്‍ എന്ന മഹാമാരിയെയും ചിരികൊണ്ട് നേരിട്ട് അതിജീവിച്ച നടനാണ് ഇന്നസെന്റ്.

വ്യക്തിജീവിതത്തിലെ സംഭവങ്ങളും കോമഡി ആയി തന്നെയാണ് ഇന്നസെന്റ് പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ അദ്ദേഹം തന്റെ പ്രണയകഥ മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ്. പ്രണയ സമ്മാനമായി വറുത്ത അയല മീന്‍ കിട്ടിയതിനെ കുറിച്ചാണ് താരം പറയുന്നത്.

കമ്പനി നടത്തുന്ന കാലത്തായിരുന്നു സംഭവം. ഉച്ചയ്ക്കുള്ള ഭക്ഷണം അവിടെയുള്ള ചെറിയ ഒരു ഹോട്ടലില്‍ നിന്നാണ് എത്തിക്കുക. കമ്പനിയിലെ ജോലിക്കാരനാണ് ഭക്ഷണം പോയി വാങ്ങുക.

അന്ന് തനിക്കൊപ്പം ഇളയപ്പന്റെ മകന്‍ ജോസും, ഉണ്ണികൃഷ്ണനും ഉണ്ടായിരുന്നു. ചോറ് വാങ്ങുമ്പോള്‍ ഇന്നസെന്റ് ചേട്ടന് ആണെന്ന് പറയണം എന്ന് ഞാന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. കാരണം നല്ലത് എന്തെങ്കിലുമൊക്കെ കിട്ടുമല്ലോ എന്നു കരുതിയാണ്.

അവിടെ സിസിലി എന്ന ഒരു പെണ്‍കുട്ടി ഉണ്ട്, അവര്‍ക്ക് എന്നെയും എനിക്ക് അവരെയും അറിയാം. ഒരു ദിവസം ജോണിയാണ് ഭക്ഷണം വാങ്ങിയത്.

ഈ പൊതിച്ചോറ് ഇന്നസെന്റ് ചേട്ടന് ആണ് ട്ടോ, ചേച്ചി പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും ജോണി പറഞ്ഞു. അത് അവിടെ എല്ലാവരും കേട്ടു. ഇതിനിടെ അവര്‍ നിനക്ക് മാത്രം എന്താണ് പ്രത്യേകം ഭക്ഷണം എന്ന് പറഞ്ഞ് അത് തുറന്നു നോക്കി. എന്നാല്‍ എല്ലാവര്‍ക്കും ചോറും കറികളും ഒരുപോലെ ഉള്ളതുപോലെ തന്നെയായിരുന്നു അതില്‍ എനിക്കും.

ഭക്ഷണം കഴിച്ച് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴാണ് അതിന്റെ അടിയില്‍ ഒരു കറുത്ത സാധനം പോലെ കണ്ടത്. ചോറു മാറ്റി നോക്കിയപ്പോഴാണ് അതിനകത്ത് ഒരു അയല വറുത്തത് ഇരിക്കുന്നു!

അത് കണ്ടതോടെ എനിക്ക് ആകെ വിഷമമായി. എന്നാല്‍ ഇത് കണ്ട ഉടനെ അവര്‍ എന്നെ കളിയാക്കാന്‍ തുടങ്ങി. വറുത്ത അയലയില്‍ പ്രേമം എന്നാണ് അവര്‍ വിളിച്ചു പറഞ്ഞത്. പിറ്റേദിവസം ചോറ് വരുമ്പോഴും കളിയാക്കും സിസിലി അതില്‍ എന്തെങ്കിലും വെച്ചിട്ടുണ്ടാവും എന്ന് പറഞ്ഞ് അവര്‍ എപ്പോഴും കളിയാക്കാറുണ്ടായിരുന്നെന്ന് ഇന്നസെന്റ് പറയുന്നു.