ഞങ്ങൾ അച്ഛനും അമ്മയും ആകാൻ പോകുന്നു, സന്തോഷ വാർത്ത പുറത്ത് വിട്ട് ജയ് ധനുഷ്

നിരവധി ആരാധകർ ഉള്ള പരമ്പര ആയിരുന്നു സീ കേരളത്തിലെ അല്ലിയാമ്പൽ, പരമ്പരയിലെ അലിയെയും ദേവനെയും  മലയാളികൾ നെഞ്ചിൽ എത്തിയിരുന്നു, തമിഴ്- തെലുങ്കു നടൻ ജയ് ധനുഷ് ആണ്  പരമ്പരയിൽ ദേവൻ ആയി എത്തിയത്. പരമ്പരയിലെ…

നിരവധി ആരാധകർ ഉള്ള പരമ്പര ആയിരുന്നു സീ കേരളത്തിലെ അല്ലിയാമ്പൽ, പരമ്പരയിലെ അലിയെയും ദേവനെയും  മലയാളികൾ നെഞ്ചിൽ എത്തിയിരുന്നു, തമിഴ്- തെലുങ്കു നടൻ ജയ് ധനുഷ് ആണ്  പരമ്പരയിൽ ദേവൻ ആയി എത്തിയത്. പരമ്പരയിലെ ധനുഷിന്റെ നായിക ആയി എത്തിയത് കന്നഡ താരം പല്ലവി ഗൗഡയായിരുന്നു.  ഇരുവരുടെയും പ്രണയം പറഞ്ഞ പരമ്പര ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്, രണ്ടു പേരും തമ്മിലുള്ള ഓൺ-സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർ വളരെയധികം ആസ്വദിച്ചിരുന്നു.  ജയ് ധനുഷിന്റെ ഭാര്യയും ഇതേ പാരമ്പര്യത്തിൽ അഭിനയിച്ചിരുന്നു, പരമ്പരയിലെ വില്ലത്തിയുടെ വേഷം ചെയ്തത് ധനുഷിന്റെ ഭാര്യ ആയിരുന്നു.

കീർത്തി എന്നാണ് ധനുസിന്റെ ഭാര്യയുടെ പേര്, ഇപ്പോൾ ഇരുവരും പുതിയൊരു സന്തോഷം പുറത്ത് വിട്ടിരിക്കുകയാണ്, ആദ്യമായി അച്ഛനും അമ്മയും ആകുവാൻ തയാറെടുക്കുകയാണ് ഇരുവരും. ഈയിടെയാണ് കീർത്തി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾക്കൊപ്പമാണ് കീർത്തി ഈ വിവരം തന്റെ ആരാധകരെ അറിയിച്ചത്. തങ്ങളുടെ സന്തോഷം ആരാധകറുമായി പങ്കുവെച്ചിരിക്കുകയാണ് ഇരുവരും.

ഈ സ്പെഷ്യൽ ഡേ ഞങ്ങൾ ഇതാ സന്തോഷപൂർവ്വം അറിയിക്കുന്നു ഞങ്ങൾ അച്ഛനും അമ്മയും ആകുവാൻ പോകുന്നു എന്നാണ് ഇരുവരും പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം കുറിച്ചത്, കീർത്തിയാണ് വളകാപ്പിന്റെ ചിത്രം ആദ്യം പുറത്ത് വിട്ടത്, ധനുഷിനൊപ്പം നിൽക്കുന്ന ചിത്രമാണ് കീർത്തി പുറത്ത് വിട്ടത്