ആരും പിടിച്ച് കൊണ്ടുപോയി പീഡിപ്പിക്കില്ല..! തന്റെ അനുഭവം തുറന്ന് പറഞ്ഞ് ജാനകി സുധീര്‍

മലയാള സിനിമയില്‍ അടക്കം ഇപ്പോള്‍ ഉയര്‍ന്നു വരുന്ന മീടു പരാതികളെ കുറിച്ച് പ്രതികരിച്ച് ജാനകി സുധീര്‍. ഒരു പ്രമുഖ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞ്. മീടു തുറന്ന് പറയുന്നത്…

മലയാള സിനിമയില്‍ അടക്കം ഇപ്പോള്‍ ഉയര്‍ന്നു വരുന്ന മീടു പരാതികളെ കുറിച്ച് പ്രതികരിച്ച് ജാനകി സുധീര്‍. ഒരു പ്രമുഖ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞ്. മീടു തുറന്ന് പറയുന്നത് മാറ്റത്തിന്റെ തുടക്കം ആണോ എന്ന അവതാരികയുടെ ചോദ്യത്തിന് ജാനകിയുടെ മറുപടി ഇതായിരുന്നു… എന്നെ സംബന്ധിച്ച് എന്റെ അനുഭവം വെച്ചും പറയുക ആണെങ്കില്‍ ആരും പിടിച്ച് കൊണ്ടുപോയി പീഡിപ്പിക്കുക ഒന്നും ചെയ്യില്ല എന്നാണ് നടി പറയുന്നത്.

എന്നെ തന്നെ ഒരു വര്‍ക്കിന് വിളിച്ചാല്‍ ഇങ്ങനെ ഒരു ഡിമാന്‍ഡ് പലരും വെയ്ക്കാറുണ്ട്… അപ്പോള്‍ തന്നെ ഒരു നോ പറഞ്ഞാല്‍ അത് അവിടെ അവസാനിക്കും എന്നാണ് ജാനകി തുറന്ന് പറയുന്നത്. അല്ലാതെ മറിച്ച് ആ നോക്കാം എന്നെല്ലാം പറഞ്ഞ്.. അതെല്ലാം ചെയ്ത്, അവരുടെ കൂടെ പോയി എന്തെങ്കിലും സംഭവിച്ച് അവസാനം ചാന്‍സ് ചോദിച്ചിട്ടും കിട്ടാതെ വരുമ്പോള്‍ പിന്നെയാണ് ഇത് പുറത്തേക്ക് വരുന്നത്. അതിന് മുന്‍പേ നോ പറഞ്ഞാല്‍ തീരുന്ന കാര്യം മാത്രമേ ഉള്ളൂ.. നോ പറയുക, എനിക്ക് താല്‍പര്യം ഇല്ലെന്ന് പറയുക,

അല്ലാതെ ആ സാഹചര്യങ്ങള്‍ ഒക്കെ ഉണ്ടാക്കി.. അവരെ കണ്ട് അവിടെ വരെ കാര്യങ്ങള്‍ എത്തിയിട്ട് അവസാനം ചാന്‍സ് കിട്ടാതാകുമ്പോള്‍ എന്നെ പീഡിപ്പിച്ചു എന്ന് പറയും. അതിനോട് ഞാന്‍ എതിരാണ്.

അപ്പോള്‍ ഇപ്പോള്‍ പുറത്ത് വരുന്ന മീടുകള്‍ ജെനുവിന്‍ അല്ലെന്നാണോ ജാനകി പറയുന്നത് എന്ന ചോദ്യത്തിന്.. അവതാരികയോട് ജാനകിയുടെ മറുപടി ഇതായിരുന്നു.. ഇപ്പോള്‍ കുട്ടിയെ തന്നെ ഒരാള്‍ അങ്ങനെ ചെയ്യാന്‍ ശ്രമിച്ചാല്‍ ശക്തമായ ഒരു നോ ആണ് പറയുന്നത് എങ്കില്‍

പിന്നെ കുട്ടിയെ ആരെങ്കിലും പിടിച്ച് കൊണ്ടുപോയി പീഡിപ്പിക്കുമോ എന്നാണ് നടി ചോദിച്ചത്. നമ്മള്‍ പോകുന്നത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. നമ്മുടെ കൈയ്യിലും തെറ്റുണ്ട് എന്നും ജാകി സുധീര്‍ പറയുന്നു. ഹോളിവൂണ്ട് എന്ന തന്റെ ഏറ്റവും പുതിയ സിനിമയെ കുറിച്ച് സംസാരിക്കവെ ആയിരുന്നു നടിയുടെ പ്രതികരണം.