ധനുഷിന്റെ ‘മേഘം കറുകത’ ഗാനത്തിന് ചുവടുവെച്ച് ജാപ്പനീസ്- വീഡിയോ

തമിഴ് ചിത്രം തിരുച്ചിത്രമ്പലത്തില്‍ നിന്നുള്ള മേഘം കറുകത ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ധനുഷ്, റാഷി ഖന്ന, നിത്യ മേനോന്‍ എന്നിവര്‍ അഭിനയിക്കുന്ന ഈ ഗാനം ഇതാ ജപ്പാനില്‍ നിന്നുള്ള ചില നര്‍ത്തകര്‍ റിക്രീയേറ്റ്…

തമിഴ് ചിത്രം തിരുച്ചിത്രമ്പലത്തില്‍ നിന്നുള്ള മേഘം കറുകത ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ധനുഷ്, റാഷി ഖന്ന, നിത്യ മേനോന്‍ എന്നിവര്‍
അഭിനയിക്കുന്ന ഈ ഗാനം ഇതാ ജപ്പാനില്‍ നിന്നുള്ള ചില നര്‍ത്തകര്‍ റിക്രീയേറ്റ് ചെയ്തിരിക്കുകയാണ്. വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by KAKETAKU🕺 (@kaketaku85)

പോസ്റ്റിന്റെ അടിക്കുറിപ്പ്, ”മേഘം കറുകത, ജപ്പാനില്‍ നിന്നുള്ള മികച്ച സമന്വയം. ജപ്പാനില്‍ നിന്നുള്ള സ്‌നേഹം’ വീഡിയോയില്‍, ധനുഷിനേയും നടിമാരേയും പോലെയാണ് ഇവര്‍ വസ്ത്രം ധരിച്ചിരിക്കുന്നതും ചുവടുവെക്കുന്നതും. വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനു ശേഷം ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടു. ഇത്രയും മനോഹരവും കൃത്യവുമായ ചിത്രീകരണത്തിന് സോഷ്യല്‍ മീഡിയ ഇവരെ അഭിനന്ദിക്കുന്നുണ്ട്. ‘അപൂര്‍വ്വമായേ ഇത്തരം നല്ല നിലവാരമുള്ള വീഡിയോകള്‍ കാണാറുള്ളു എന്നാണ് ഒരാളുടെ കമന്റ്.

ഓഗസ്റ്റില്‍ റിലീസ് ചെയ്ത ധനുഷ് ചിത്രത്തില്‍ റാഷി ഖന്ന, നിത്യ മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, പ്രകാശ് രാജ്, ഭാരതിരാജ എന്നിവരും ഉണ്ട്. രണ്ട് ഉറ്റ സുഹൃത്തുക്കള്‍ പിന്നീട് പ്രണയത്തിലാകുന്നതാണ് തിരുച്ചിദ്രമ്പലത്തിന്റെ പ്രമേയം. മിത്രന്‍ ജവഹര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് ഓം പ്രകാശാണ്. ‘യാരടി മോഹനി’ എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രന്‍ ജവഹറും ഒന്നിച്ച ചിത്രമാണ് തിരുച്ചിദ്രമ്പലം. പ്രസന്ന ജി.കെ ആണ് ചിത്രത്തിന്റെ എഡിറ്റര്‍.