ചിത്രയുടെ ഭര്‍ത്താവുമായുള്ള പ്രശ്‌നം..!! തുറന്ന് പറഞ്ഞ് എം ജയചന്ദ്രന്‍!

മലയാളിക്ക് എന്നും നെഞ്ചോട് ചേര്‍ത്ത് വെയ്ക്കാന്‍ ഒരുപാട് മെലഡികളും ഹിറ്റ് പാട്ടുകളും സമ്മാനിച്ച സംഗീത സംവിധായകനാണ് എം ജയചന്ദ്രന്‍. പ്രേഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ സംഗീതഞ്ജന്‍ പ്രമുഖ ടെലിവിഷന്‍ പരിപാടികളില്‍ വിധികര്‍ത്താവായി പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ…

മലയാളിക്ക് എന്നും നെഞ്ചോട് ചേര്‍ത്ത് വെയ്ക്കാന്‍ ഒരുപാട് മെലഡികളും ഹിറ്റ് പാട്ടുകളും സമ്മാനിച്ച സംഗീത സംവിധായകനാണ് എം ജയചന്ദ്രന്‍. പ്രേഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ സംഗീതഞ്ജന്‍ പ്രമുഖ ടെലിവിഷന്‍ പരിപാടികളില്‍ വിധികര്‍ത്താവായി പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ഗായിക ചിത്രയുടെ ഭര്‍ത്താവുമായി തനിക്കുണ്ടായിരുന്ന അലോസരത്തെ കുറിച്ച് തുറന്ന് പറഞ്ഞ അദ്ദേഹത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ജോണ്‍ ബ്രിട്ടാസിനൊപ്പം ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ വെച്ചാണ് ജയചന്ദ്രന്‍ ഇതേകുറിച്ച് മനസ്സ് തുറന്നത്.

ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കറുമായിട്ടുള്ള പ്രശ്നത്തെ കുറിച്ചായിരുന്നു അവതാരകന്റെ ചോദ്യം. അതിന് എം. ജയചന്ദ്രന്റെ മറുപടി ഇതായിരുന്നു. .’എന്റെ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെടുകയും സങ്കടപ്പെടുകയും വിഷമിക്കുകയും ചെയ്തിട്ടുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്ന് ചിത്ര ചേച്ചിയുടെ ഭര്‍ത്താവുമായിട്ടുള്ള പ്രശ്നമാണ് എന്ന് പറയാതിരിക്കാന്‍ പറ്റില്ല. പക്ഷേ ഞാന്‍ വന്ന വഴി മറക്കുന്ന ആളല്ല. വിജയന്‍ ചേട്ടനെ സംബന്ധിച്ചിടത്തോളം എന്റെ തുടക്കത്തില്‍ ഒരുപാട് സഹായം ചെയ്തിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ കമ്പനിയില്‍ ആദ്യമായി സംഗീതം ചെയ്യാന്‍ അവസരം തന്നു.

അവരുടെ വീട്ടില്‍ തന്നെ പലപ്പോഴും താമസിച്ചിട്ടുണ്ട്. എന്റെ സംഗീതം നന്നാക്കാന്‍ വേണ്ടി ഞാനെന്റെ അമ്മയെയും കൂട്ടി പോയിട്ടാണ് അവിടെ താമസിച്ചിട്ടുള്ളത്.വിജയന്‍ ചേട്ടനും ചിത്രച്ചേച്ചിയും എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും ചെയ്തിട്ടുള്ള വ്യക്തികളാണ്. അവരെ കുറിച്ച് ഏതെങ്കിലും ഒരു ഷോ യില്‍ നെഗറ്റീവ് പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. വിജയന്‍ ചേട്ടന്റെ സൈഡില്‍ നിന്നും ചെയ്ത കാര്യങ്ങള്‍ നോക്കുമ്പോള്‍ അദ്ദേഹത്തിന് അത് ശരിയായിരിക്കും.

എന്റെ സൈഡില്‍ നിന്ന് നോക്കുമ്പോള്‍ ഞാന്‍ ചെയ്ത കാര്യങ്ങളും ശരിയായിരിക്കും. തെറ്റും ശരിയും പലപ്പോഴും ഓരോരുത്തരുടെയും കാഴ്ചപാടിന് അനുസരിച്ചായിരിക്കും. അതുകൊണ്ട് അദ്ദേഹം തെറ്റുക്കാരനാണൈന്ന് ഞാന്‍ പറയില്ല. അദ്ദേഹത്തോട് ദേഷ്യമോ അലോസരമോ ഒന്നും ഇപ്പോള്‍ തോന്നുന്നില്ല.