മമ്മൂട്ടിയും മോഹന്‍ലാലും ഉള്ളപ്പോള്‍ എന്തിനാണ് ജയറാം..?

മലയാളത്തിന്റെ പ്രിയനടന്‍ ആണ് ജയറാം.. മലയാളത്തിന് പുറമെ ഇതര ഭാഷകളിലും മികവ് തെളിയിച്ച താരത്തിന്റെ ഒരു പഴയകാല അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്… മോഹന്‍ലാലും മമ്മൂട്ടിയും ഉള്ള ഈ മലയാളം ഇന്‍ഡസ്ട്രിയില്‍…

മലയാളത്തിന്റെ പ്രിയനടന്‍ ആണ് ജയറാം.. മലയാളത്തിന് പുറമെ ഇതര ഭാഷകളിലും മികവ് തെളിയിച്ച താരത്തിന്റെ ഒരു പഴയകാല അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്… മോഹന്‍ലാലും മമ്മൂട്ടിയും ഉള്ള ഈ മലയാളം ഇന്‍ഡസ്ട്രിയില്‍ എന്തുകൊണ്ട് ജയറാം എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ചോദ്യത്തിന് ജയറാമിന്റെ മറുപടി ഇങ്ങനെയായിരുന്നു.. എനിക്ക് ആറടി പൊക്കം ഉണ്ട്.. മമ്മൂട്ടി 5.11 ഉം ലാല്‍ 5.10

ആണ് ഉള്ളത്.. എനിക്ക് ഇപ്പോഴും രണ്ട് മണിക്കൂര്‍ സ്‌റ്റേജില്‍ നിന്ന് മിമിക്രി ചെയ്യാന്‍ സാധിക്കും.. ഇവര്‍ രണ്ട് പേരും തലകുത്തി നിന്നാല്‍ പോലും അത് ചെയ്യാന്‍ സാധിക്കില്ല.. രണ്ടര മണിക്കൂര്‍ പഞ്ചാരിമേളം ഞാന്‍ നിന്ന് കൊട്ടാം..അത് അവര്‍ ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട.. അങ്ങനെയുള്ള ഒരുപാട് കാര്യങ്ങള്‍ ഇവര്‍ക്ക് സാധിക്കാത്തത് എനിക്ക് ചെയ്യാന്‍ സാധിക്കും.. പക്ഷേ, എന്നേക്കാള്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്കും കൂടുതല്‍ ഉള്ള ഒരു ഗുണമായി എനിക്ക് തോന്നിയിട്ടുള്ളത്.

ഇവര്‍ക്ക് രണ്ട് പേര്‍ക്കും എന്നേക്കാള്‍ നന്നായി അഭിനയിക്കാന്‍ അറിയാം എന്നുള്ളതാണ്.. അതേസമയം, മമ്മൂട്ടിയും മോഹന്‍ലാലും നിറഞ്ഞ് നില്‍ക്കുന്ന സമയത്ത് അതിന്റെ ഇടയില്‍ ഒരു നടനായി വന്ന് പെട്ട് പോയോ എന്ന അവതാരകന്റെ ചോദ്യത്തിന്.. ഒരിക്കലും ഇല്ലെന്നും അതൊക്കെ ഒരു ഭാഗ്യമായാണ് ഞാന്‍ കാണുന്നത് എന്നും ജയറാം പറയുന്നു..

നമ്മള്‍ സ്‌ക്രീനില്‍ കണ്ട് വളര്‍ന്ന മമ്മൂട്ടിയും മോഹന്‍ലാലും ഒക്കെ സ്റ്റാറായി നില്‍ക്കുന്ന ഈ സമയത്ത് അവര്‍ക്കൊപ്പം ഒരു നടനായി സിനിമയില്‍ ഈ കാലഘത്തില്‍ അഭിനയിക്കുക എന്നത് വലിയ ഭാഗ്യമാണ്.. പത്മരാജനെ പോലുള്ള ഒരു സംവിധായകന്റെ സിനിമയില്‍ ആദ്യമായി തന്നെ രണ്ട് വേഷങ്ങള്‍ ഒരുപോലെ ചെയ്യാന്‍ സാധിച്ചതും വലിയ ഭാഗ്യമാണെന്നും ജയറാം പറഞ്ഞിരുന്നു.