ആരാധകന് ജയസൂര്യയോടുള്ള സ്‌നേഹം കണ്ടോ? ആ കാഴ്ച കണ്ട് കണ്ണുനിറഞ്ഞ് സരിതയും! വൈറല്‍ വീഡിയോ

മലയാളികളുടെ പ്രിയതാരമാണ് ജയസൂര്യ. മുന്‍നിര നായകന്മാരില്‍ ഒരാളായി തുടരുമ്പോഴും താരജാഡകളൊന്നുമില്ലാതെ ആരാധര്‍ക്കിടയിലേക്ക് ഇറങ്ങുന്ന അദ്ദേഹത്തിന്റെ വീഡിയോ പലപ്പോഴും വൈറലാകാറുണ്ട്. മിമിക്രിയില്‍ നിന്നുമാണ് താരം തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് അവതാരകനായി. അവിടെ നിന്നുമാണ് ജയസൂര്യ…

മലയാളികളുടെ പ്രിയതാരമാണ് ജയസൂര്യ. മുന്‍നിര നായകന്മാരില്‍ ഒരാളായി തുടരുമ്പോഴും താരജാഡകളൊന്നുമില്ലാതെ ആരാധര്‍ക്കിടയിലേക്ക് ഇറങ്ങുന്ന അദ്ദേഹത്തിന്റെ വീഡിയോ പലപ്പോഴും വൈറലാകാറുണ്ട്. മിമിക്രിയില്‍ നിന്നുമാണ് താരം തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് അവതാരകനായി. അവിടെ നിന്നുമാണ് ജയസൂര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. സിനിമാ പാരമ്പര്യമൊന്നും തന്നെയില്ലെങ്കിലും മലയാളത്തില്‍ അദ്ദേഹത്തെ കാത്തിരുന്നത് ഒരുപിടി നല്ല വേഷങ്ങളായിരുന്നു. നടനെന്നതിലുപരി ജയസൂര്യയെ ആരാധകര്‍ നെഞ്ചോട് ചേര്‍ക്കുന്നത് താരജാഡകളൊന്നുമില്ലാത്ത, മനുഷ്യസ്‌നേഹിയായ വ്യക്തിയെന്ന നിലയിലാണ്.

അഭിനയത്തിന്റെ മൂടുപടമില്ലാതെയാണ് ജയസൂര്യ ഓരോ ആരാധകനെയും സ്‌നേഹിക്കുന്നത്. അതിനാല്‍ തന്നെ സാധാരണക്കാരായ നിരവധി ആരാധകര്‍ താരത്തിനുണ്ട്. ജയസൂര്യയും ആരാധകരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നതും അത്തരമൊരു വീഡിയോ ആണ്. തന്റെ ആരാധകരെ സ്വന്തം കൂടപ്പിറപ്പുകളെപ്പോലെയാണ് താരം കാണാറുള്ളത്. അതിന് ഉദാഹരണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോ. ഭാര്യ സരിയയോടൊപ്പം കല്‍പ്പാത്തിയിലൂടെ യാത്ര ചെയ്യുമ്പോള്‍ ജയസൂര്യയെ തേടി ഒരു പിന്‍വിളിയെത്തി. മറ്റാരുമല്ല, ഒരു കുട്ടി ആരാധകനായിരുന്നു അത്. ജയേട്ടാ… എന്നെ ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആ കുട്ടി എത്തിയത്. ഭിന്നശേഷിക്കാരനായ ആ കുട്ടിയുടെ നിഷ്‌കളങ്കമായുള്ള വിളിയും ഓടിവരവും കണ്ട് ജയസൂര്യ ഞെട്ടി. ആ കുട്ടി ആരാധകനെ കെട്ടിപ്പിടിച്ച് എനിക്ക് ഓര്‍മ്മയുണ്ടെടാ എന്ന് പറയുന്ന വീഡിയോ നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

മൂന്ന് വര്‍ഷം മുമ്പാണ് ജയസൂര്യ ഈ ഭിന്നശേഷിക്കാരനായ കുട്ടിയെ കാണുന്നത്. അതിന് ശേഷം പിന്നീട് കണ്ടിട്ടില്ല. എന്നാല്‍ ആ കുട്ടി ജയസൂര്യയെ ഓര്‍മ്മിച്ച് വെച്ച് കണ്ടപ്പോള്‍ ഓടിയെത്തുകയായിരുന്നു. ജയസൂര്യയ്ക്ക് അരികിലെത്തി കുട്ടി അദ്ദേഹത്തിന്റെ നെഞ്ചോട് ചേര്‍ന്ന് കണ്ണുപൊത്തി കരയുന്നതാണ് വീഡിയോ. ആ സ്‌നേഹം കണ്ട് ജയസൂര്യയുടെ കണ്ണ് നിറഞ്ഞു. അടുത്തുനിന്ന സരിതയും ആ സ്‌നേഹം കണ്ട് കുട്ടിയെ ആശ്വസിപ്പിക്കുന്നത് കാണാം. കുട്ടിയോട് എന്തൊക്കെയുണ്ടെടാ വിശേഷം? നീ സുന്ദരനായല്ലോ എന്നൊക്കെ പറഞ്ഞ് കുശലം ചോദിക്കുന്ന ജയസൂര്യയും വീഡിയോയിലുണ്ട്. കുട്ടി സന്തോഷത്താല്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.