റാം അടുത്ത ലൊക്കേഷനിലേക്ക്, മോഹൻലാലിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ജീത്തു ജോസഫ്

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് റാം. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിംങും നടന്നത് ലണ്ടനിലായിരുന്നു. സിനിമയുടെ ചിത്രീകരണം മൊറോക്കോയിലാണ്.…

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് റാം. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിംങും നടന്നത് ലണ്ടനിലായിരുന്നു. സിനിമയുടെ ചിത്രീകരണം മൊറോക്കോയിലാണ്.


സിനിമയുടെ ചിത്രീകരണത്തിനായി മോഹൻലാൽ അടുത്ത ലൊക്കേഷനിലേക്ക് യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് ജീത്തു ജോസഫ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. റാം അടുത്ത ലൊക്കേഷനിലേക്ക്…. എർഫൗഡ്, മൊറോക്കോ, എന്നതായിരുന്നു ക്യാപ്ഷൻ. ഇതിനോടകം തന്നെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.


തെന്നിന്ത്യൻ താരം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, ആദിൽ ഹുസൈൻ, ദുർഗ കൃഷ്ണ, സായ്കുമാർ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. സംവിധായകൻ ജീത്തു ജോസഫ് 2020 ൽ പ്രഖ്യാപിച്ച ചിത്രമായിരുന്നു റാം.ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അന്ന് പുറത്തുവിട്ടിരുന്നു. എന്നാൽ കോവിഡ് കാരണം ഷൂട്ടിംഗ് വൈകുക ആയിരുന്നു.ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഒടുവിലത്തെ ചിത്രം ടൊൽത്ത്മാൻ ആയിരുന്നു.അതേ സമയം മോൺസ്റ്ററാണ് മോഹൻലാലിന്റെ അവസാനം റിലീസ് ചെയ്ത സിനിമ