‘പെട്ടന്നൊരു ദിവസം പാലമൃത് വിലക്കപ്പെട്ട…കുഞ്ഞ്, മനസു പിടിവിട്ട ദിവസങ്ങള്‍’ ജിന്‍സിയുടെ പോരാട്ട കഥ

കാന്‍സറിനെ ആത്മവിശ്വാസം കൊണ്ട് നേരിട്ടവരുടെ അനുഭവ കഥകള്‍ നാം വായിക്കാറുണ്ട്. വേദനയുടെ തീച്ചൂളയിലും മഹാരോഗത്തോട് സന്ധിയില്ലാതെ പോരാടിയവര്‍ മറ്റുള്ളവര്‍ക്കും കൂടി മാതൃകയാണ്. അത്തരത്തില്‍ കട്ടുകേള്‍വി മാത്രമായിരുന്ന മഹാരോഗം തന്റെ ജീവിതത്തിലേക്ക് എത്തിയ നിമിഷങ്ങളെക്കുറിച്ചുള്ള അനുഭവം…

കാന്‍സറിനെ ആത്മവിശ്വാസം കൊണ്ട് നേരിട്ടവരുടെ അനുഭവ കഥകള്‍ നാം വായിക്കാറുണ്ട്. വേദനയുടെ തീച്ചൂളയിലും മഹാരോഗത്തോട് സന്ധിയില്ലാതെ പോരാടിയവര്‍ മറ്റുള്ളവര്‍ക്കും കൂടി മാതൃകയാണ്. അത്തരത്തില്‍ കട്ടുകേള്‍വി മാത്രമായിരുന്ന മഹാരോഗം തന്റെ ജീവിതത്തിലേക്ക് എത്തിയ നിമിഷങ്ങളെക്കുറിച്ചുള്ള അനുഭവം പങ്കുവെക്കുകയാണ് ജിന്‍സി ബിനു. ഇത് ജീവിതത്തിന്റെ അവസാനമല്ലെന്ന ഉറച്ച ബോധ്യമാണ് കാന്‍സര്‍ പോരാളികള്‍ക്കു വേണ്ടതെന്നും ജിന്‍സി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഫെബ്രുവരി 4…
ലോകക്യാൻസർ ദിനം🦀
സ്കൂളിൽ പഠിക്കുമ്പോ….
സയൻസ് പുസ്തകത്തിൽ…
“ക്യാൻസർ” എന്ന വാക്കു വന്നപ്പോ….
വായിക്കാതെ…വിഴുങ്ങി കളഞ്ഞൊരു…
കുട്ടിക്കാലം…അതു പറയാനും…
എഴുതാനും പേടി തന്നെയായിരുന്നു🧟
“ആകാശദൂത്” സിനിമ….
കാലങ്ങളോളം…നീറുന്ന
നോവായി…കരയിച്ചു…
കൊണ്ടേയിരുന്നു😫
ഏഷ്യാനെറ്റിൽ ഐഡിയ സ്റ്റാർ
സിംഗറിൻ്റെ ഒരു എപ്പിസോഡ്
റീജിയണൽ ക്യാൻസർ സെന്ററിൽ വച്ചുള്ളതായിരുന്നു… അത് മനപ്പൂർവം
കാണാതെ…ഒഴിവാക്കി🙏
ഒടുവിൽ…കാലമെനിക്കുമൊരു
കിരീടം ചാർത്തും വരെ👑
വല്ലാതെ പേടിപ്പിക്കുന്ന…
എന്തോ ഒന്നായിരുന്നു അത് ☠️
പക്ഷേ….ഇപ്പോ….ഞാനേറെ
കേൾക്കുന്ന ചോദ്യവും,അതിനുള്ള
ഉത്തരവും ഇന്ന്….. പറയാം😊😊
“ക്യാൻസറാണെന്ന് എന്തിനാ
ഇങ്ങനെ പറയുന്നത്”…..
അതെപ്പറ്റി ആരോടും മിണ്ടാതിരുന്നൂടേ”…
ഇതെന്താ പുറത്ത് പറയാൻ
പറ്റാത്ത രോഗമാണോ🔇
അസുഖമാണെന്നറിഞ്ഞ
ആദ്യ നാളുകളിൽ….
ചില അടക്കം പറച്ചിലുകൾ കേട്ടപ്പോ….തോന്നിയിരുന്നു….
ആരും അറിയാതിരുന്നെങ്കിലെന്ന്😭
പക്ഷേ…..മൊട്ടത്തല 🙄🧑‍🦲
ആദ്യം വിളിച്ചു പറയും…
ഈ കുരുപ്പിന്…ക്യാൻസറാ…ന്ന്😀
അത്രനാളും….കോതി….ചീകി….
പൂവുചൂടി…മിനുക്കിയ മുടിക്ക് പകരം
വിഗ് വയ്ക്കാനൊന്നും
മനസ് സമ്മതിച്ചതുമില്ല😏
പെട്ടെന്നൊരു ദിവസം…
ഇടനിലക്കാരില്ലാതെ…
“നിനക്കു ക്യാൻസറാണ്”….
എന്നറിയുന്നു📴
അന്നുവരെ കേട്ടുകേൾവിയില്ലാത്ത
ഒരു ലോകത്ത് എത്തപ്പെടുന്നു🆕
ഇല കൊഴിയുന്നൊരു
ശിശിരത്തിലേക്ക് കൂടുമാറ്റം🧟
ഓരോ രോമകൂപങ്ങളിലും
നുരഞ്ഞിറങ്ങുന്ന വേദന🤯
പെട്ടന്നൊരു ദിവസം പാലമൃത് വിലക്കപ്പെട്ട…കുഞ്ഞ്💔
അവൻ്റെ ബാലാരിഷ്ടതകൾ….
അവന്റെ പുറകേയോടി
ക്ഷീണിക്കുന്ന മൂത്ത മകൻ😒
മാറ്റങ്ങൾ ഉൾക്കൊള്ളാൻ
കഴിയാത്ത ചുറ്റുപാടുകൾ😵
മനസു പിടിവിട്ട ദിവസങ്ങൾ😫
ജീവിതത്തെ വെറുത്തു🔚
മരണം തരണേന്ന് മനസ്സുരുകി
പ്രാർത്ഥിച്ച നാളുകൾ⚰️
“നന്ദു മഹാദേവ” എന്ന നക്ഷത്രം🌟
കണ്ണിൽ പെട്ട നിമിഷം😍
പോരാട്ടത്തിന്റെ കഥകൾ…
വായിച്ചറിഞ്ഞ നേരങ്ങൾ 💪
അങ്ങനെയൊന്ന്…..
സംഭവിച്ചില്ലായിരുന്നുവെങ്കിൽ
ഞാനിന്നുണ്ടാവില്ലായിരുന്നു💯💯
നീളൻ മുടി നീർത്തി….
കണ്ണുകളിൽ കരിയെഴുതി….
പാറിപ്പറന്നു നടക്കേണ്ട സമയത്ത്…. മൊട്ടത്തലയും,പീലിയടർന്ന മിഴികളും മങ്കിക്യാപ്പും കൊണ്ട് ചമഞ്ഞൊരുങ്ങി…
പല തുറന്നു പറച്ചിലുകളും പലരെയും
അസ്വസ്ഥരാക്കി… ആരെയും നോവിക്കാനല്ല…അനുഭവങ്ങളുടെ…
തീച്ചൂളയിൽ ഉരുകിയൊഴുകി….
അക്ഷരങ്ങളായി പടർന്നു പോവുന്നു 🙏
അതിജീവനത്തിന്റെ
അനുഭവങ്ങൾക്കപ്പുറം കരുത്തേകാൻ മറ്റൊന്നില്ല എന്നു തിരിച്ചറിഞ്ഞു💪
കഴിയാവുന്ന രീതിയിൽ അത് ചെയ്യാൻ ശ്രമിക്കുകയാണ്…സഹതാപമെന്തിന്…
കരുതലോടെ കൂടെനിൽക്കുക💪❣️
അതിന് കഴിയാത്തവർ STEP BACK🙏
കോശങ്ങൾ പെറ്റു പെരുകിയൊന്നും ക്യാൻസർ വരൂല്ലാന്നാ ചിലർ പറയുന്നത്😀
“മുജ്ജന്മ പാപം…. അല്ലെങ്കിൽ….. അഹങ്കാരത്തിന്റെ ശിക്ഷ😏
പിന്നെ….പുറത്ത് പറയാൻ
പറ്റാത്ത കാരണങ്ങളൊക്കെ അറിയാവുന്നവരും ഉണ്ട്🤫😅
അങ്ങനെയെങ്കിൽ….
ക്യാൻസർ സെന്ററുകളിൽ
പീഡിയാട്രിക് വാർഡ്
വേണ്ടി വരില്ലായിരുന്നു 😐
രോഗം വന്നവർ…
ഏതെങ്കിലുമൊരു കോണിൽ
ഒതുങ്ങി കൂടണം😫😫
വേദനകളിലും…പൊരുതി
നിൽക്കുന്നവരെ നെറ്റിചുളിച്ച്
നോക്കി ഒറ്റപ്പെടുത്തുക😒
ഇങ്ങനെ ചിലർ…നമുക്ക് ചുറ്റും….
ഇന്നുമുണ്ട്…. അവരോട്…
നിങ്ങളെ പോലെ…
ഞങ്ങളും പറന്നോട്ടെ….
താങ്ങായില്ലെങ്കിലും….
ചിറകരിയരുത്🙏
ക്യാൻസറിനോടു പൊരുതുന്നവരും, അതിജീവിച്ചവരും ധൈര്യത്തോടെ
ഇത് ജീവിതത്തിന്റെ അവസാനമല്ല…
പുതിയ ഒരു തുടക്കം മാത്രമാണ്🔛
എന്നു വിളിച്ചു പറയുമ്പോൾ🔊
രോഗത്തിന്റെ ചുഴിയിൽ
വീണുപിടയുന്നവർക്ക് കിട്ടുന്ന
മാനസിക ധൈര്യം എത്രയെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല…അത്…
അനുഭവം കൊണ്ട് ബോധ്യപ്പെട്ടതാണ്😊