പോലീസ് സ്റ്റേഷൻ ചൈൽഡ് പാർക്ക്‌ ആക്കിയപ്പോൾ, ജിഷിന്റെ പോസ്റ്റ് വൈറൽ ആകുന്നു!

മിനിസ്‌ക്രീനിൽ നിരവധി ആരാധകർ ഉള്ള താരമാണ് ജിഷിൻ മോഹൻ. നിരവധി പരമ്പരകളിൽ കൂടി പ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരം ഇപ്പോഴും ടെലിവിഷൻ പരിപാടികളിലും സീരിയലുകളിലും സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം മുടങ്ങാതെ ആരാധകരുമായി…

jishin fb post

മിനിസ്‌ക്രീനിൽ നിരവധി ആരാധകർ ഉള്ള താരമാണ് ജിഷിൻ മോഹൻ. നിരവധി പരമ്പരകളിൽ കൂടി പ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരം ഇപ്പോഴും ടെലിവിഷൻ പരിപാടികളിലും സീരിയലുകളിലും സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കുന്ന താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  ഇപ്പോൾ അത്തരത്തിൽ ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് ജിഷിൻ. ജിഷിന്റെ കുറിപ്പ് വായിക്കം,

ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിച്ചത് പ്രമാണിച്ച് മോനേം കൊണ്ട് ഒന്ന് പുറത്തിറങ്ങിയതായിരുന്നു. അവനു വല്ല കളിപ്പാട്ടവും വാങ്ങിക്കൊടുക്കാം എന്ന് വിചാരിച്ച് വണ്ടിയിൽ പോകുമ്പോഴാണ് അവൻ പെട്ടെന്ന് ഒരു കളിപ്പാട്ടക്കട കണ്ടെന്നു പറഞ്ഞത്. വണ്ടി തിരിച്ചു വന്നപ്പോഴാണ് മനസ്സിലായത്. അത് കടവന്ത്ര പോലീസ് സ്റ്റേഷൻ ആയിരുന്നു. കണ്ടപ്പോൾ വളരെ കൗതുകം തോന്നി. ഉള്ളിൽ കേറണോ എന്ന് ഒരു നിമിഷം ശങ്കിച്ചെങ്കിലും, ആ ശങ്ക ഇല്ലാതെ അവിടേക്ക് ഓടിക്കേറിയ അവന്റെ പുറകെ കയറിച്ചെല്ലേണ്ടി വന്നു. ഒരു പാർക്കിൽ ചെന്ന സന്തോഷമായിരുന്നു അവന്. പോലീസ് മാമന്മാർ (അവന്റെ ഭാഷയിൽ) അവനോടു പേരൊക്കെ ചോദിച്ച് വളരെ ഫ്രണ്ട്‌ലി ആയി പെരുമാറി. വാവ വലുതാകുമ്പോൾ IPS ആകും എന്നൊക്കെ അവനും തട്ടി വിടുന്നത് കേട്ടു.

അഞ്ചു പത്തു മിനിറ്റ് അവിടെ ചെലവഴിച്ച്, അവരുടെ അനുവാദത്തോട് കൂടെ ഫോട്ടോയും എടുത്ത് അവന്റെ കയ്യും പിടിച്ച് പുറത്തിറങ്ങുമ്പോൾ മനസ്സിൽ വലിയ സന്തോഷം തോന്നി. നല്ല ഒരു concept. ‘Child Friendly Police Station’. പോലീസ് സ്റ്റേഷനിൽ കയറാനുള്ള സാധാരണക്കാരുടെ മനസ്സിലുണ്ടായേക്കാവുന്ന ചെറിയ ഒരു ഭയം ദുരീകരിക്കാൻ ഇത് വളരെയധികം സഹായിക്കും. ഈ കൊറോണക്കാലത്ത് നമ്മൾ എല്ലാവരും വീട്ടിൽ സേഫ് ആയി ഇരിക്കുമ്പോൾ നമുക്ക് വേണ്ടി എന്ത് സഹായത്തിനും റെഡി ആയി സദാ കർത്തവ്യനിരതരായി ഇരിക്കുന്ന Kerala Police ന് ഇരിക്കട്ടെ ഒരു Big Salute.