ജോണി ഡെപിന്റെ വിജയത്തിന് ശേഷം അഭിഭാഷകയെ പ്രശംസിച്ച് ആരാധകർ

ഹോളിവുഡ് താരം ജോണി ഡെപ് മുൻ ഭാര്യയും നടിയുമായ ആംബർ ഹേഡിനെതിരെ നൽകിയ മാനനഷ്ടക്കേസിലെ വിധിക്ക് പിന്നാലെ ഡെപിന്റെ അഭിഭാഷകയ്ക്ക് സാമൂഹ മാധ്യമങ്ങളിൽ വൻ പ്രശംസ. ഡെപിന്റെ അഭിഭാഷകയായി പ്രവർത്തിച്ചത് കാമില വാസ്‌കസിയാണ്. സിനിമയിൽ…

ഹോളിവുഡ് താരം ജോണി ഡെപ് മുൻ ഭാര്യയും നടിയുമായ ആംബർ ഹേഡിനെതിരെ നൽകിയ മാനനഷ്ടക്കേസിലെ വിധിക്ക് പിന്നാലെ ഡെപിന്റെ അഭിഭാഷകയ്ക്ക് സാമൂഹ മാധ്യമങ്ങളിൽ വൻ പ്രശംസ. ഡെപിന്റെ അഭിഭാഷകയായി പ്രവർത്തിച്ചത് കാമില വാസ്‌കസിയാണ്. സിനിമയിൽ അല്ലാതെ ജീവിതത്തിലെ വണ്ടർ വുമൺ എന്നാണ് ജോണി ഡെപിന്റെ ആരാധകർ കാമിലയെ പ്രശംസിക്കുന്നത്. മികച്ച രീതിയൽ കേസ് വാദിച്ച കാമില ആറ് ആഴ്ചത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് ജോണി ഡെപിന് അനുകൂലമായ വിധി മേടിച്ച് നൽകിയത്.

കഴിഞ്ഞ ദിവസമാണ് ജോണി ഡെപിന് അനുകൂലമായി കോടതി വിധി പ്രഖാപിച്ചത്. ആറാഴ്ചത്തെ സാക്ഷി വിസ്താരവും, ക്രോസ് വിസതാരത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്. മുൻ ഭർത്താവ് ജോണി ഡെപ്പിനെ മനപ്പൂർവം അപകീർത്തിപ്പെടുത്താൻ ആംബർ ഹേഡ് ശ്രമിച്ചുവെന്ന് കോടതി കണ്ടെത്തി. മൂന്ന് ദിവസങ്ങളിലായി 13 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് കോടതി വിധിപറഞ്ഞത്. ആംബർ ഹേർഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളർ നഷ്ട പരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. ആംബർ ഹേർഡിന് 2 ദശലക്ഷം ഡോളർ ജോണിയും നഷ്ട പരിഹാരം നൽകണം.

കോടതി തനിക്ക് ജീവിതം തിരികെ നൽകിയെന്ന് വിധിക്ക് ശേഷം ജോണി ഡെപ്പ് പ്രതികരിച്ചു. അതേ സമയം വിധിയിൽ തൃപ്തിയില്ലെന്നും കോടതി വിധി ഹൃദയം തകർത്തെന്നും ആംബർ ഹേഡ് പ്രതികരിച്ചു. 2018-ൽ വാഷിങ്ടൺ പോസ്റ്റിൽ ഗാർഹിക പീഡനത്തെക്കുറിച്ച് ഹേഡ് ഒരു ലേഖനം എഴുതിയിരുന്നു ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് ജോണി ഡെപ്പിന് നിരവധി സിനിമകളിൽ നിന്നും അവസരം നഷ്ടമായി.

അതെ തുടർന്നാണ് ജോണി ഡെപ്പ് 50 മില്യൺ ഡോളർ ആവശ്യപ്പെട്ടുകൊണ്ട് മാനനഷ്ടക്കേസ് നൽകിയത്. എന്നാൽ താൻ എഴുതിയ ലേഖനം ജോണിയെക്കുറിച്ചല്ല എന്നായിരുന്നു ഹേഡിന്റെ വാദം. 2015ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2107 ൽ ഇവർ വേർപിരിഞ്ഞു. പൈറേറ്റ്സ് ഓഫ് ദി കരീബിയൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജോണി ഡെപ്പ്.