ആറുമാസം പ്രായമായ എന്റെ കുഞ്ഞ് ഗർഭാവസ്ഥയിൽ ഓക്സിജൻ ലെവൽ കുറഞ്ഞ് മരണപ്പെട്ടു

കോവിഡ് മൂലം പൊലിയുന്ന ജീവന്റെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്, കുഞ്ഞുങ്ങൾ മുതൽ പ്രായമാവർ വരെ കോവിഡ് മൂലം മരണപ്പെടുന്നു, ആറ്റുനോറ്റിരുന്ന തന്റെ കൺമണിയുടെ മുഖം പോലും കാണുന്നതിന് മുൻപ് കൊറോണ മൂലം മരണപ്പെട്ട…

കോവിഡ് മൂലം പൊലിയുന്ന ജീവന്റെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്, കുഞ്ഞുങ്ങൾ മുതൽ പ്രായമാവർ വരെ കോവിഡ് മൂലം മരണപ്പെടുന്നു, ആറ്റുനോറ്റിരുന്ന തന്റെ കൺമണിയുടെ മുഖം പോലും കാണുന്നതിന് മുൻപ് കൊറോണ മൂലം മരണപ്പെട്ട വേദന പങ്കുവെക്കുകയാണ് ജ്യോതിഷ്. അമ്മയ്ക്ക് കോവിഡ് ചികിത്സയിൽ ഇരിക്കെ 6 മാസം പ്രായമായ കുഞ്ഞ് ഗർഭാവസ്ഥയിൽ ഓക്സിജൻ ലെവൽ കുറഞ്ഞു മരിക്കുകയും,നേഴ്സ് ആയ എന്റെ ഭാര്യ ഗീതു ശ്വാസം കിട്ടാതെ ഗുരുതരാവസ്ഥയിൽ Caritas ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കുകയും ചെയ്തു. ആരോഗ്യനില വഷളായതിനെ തുടർന്ന്‌ വെന്റിലേറ്ററിലൊട്ടു മാറ്റുകയും ചെയ്തു എന്നാണ് ജ്യോതിഷ് പറയുന്നത്. ട്രോൾ കോട്ടയം എന്ന ഫേസ്ബുക്ക് പേജിൽ ജ്യോതിഷ് പങ്കുവെച്ച പോസ്റ്റിൽ കൂടിയാണ് ഈ വിവരം പറയുന്നത്. ആശുപത്രിയിൽ കിടക്കയിൽ കിടക്കുന്ന തന്റെ ഭാര്യക്ക് വേണ്ടി സുമനസുകളുടെ സഹായം തേടുകയാണ് ജ്യോതിഷ്.

ജ്യോതിഷിന്റെ പോസ്റ്റ് ഇങ്ങനെ
ക്ഷമയോടെ ഒന്ന് വായിക്കണേ …. ഇത് എഴുതിയിരിക്കുന്നത് ഗീതുവിന്റെ ഭർത്താവ് ജ്യോതിഷ് ആണ്….. എന്റെ ഭാര്യ ( ഗീതു 29 ) 6 മാസം ഗർഭിണി ആയിരിക്കുമ്പോൾ (മെയ്‌ 4) കോവിഡ് ബാധിക്കുകയും, തുടർന്ന് അമ്മയ്ക്ക് കോവിഡ് ചികിത്സയിൽ ഇരിക്കെ 6 മാസം പ്രായമായ കുഞ്ഞ് ഗർഭാവസ്ഥയിൽ ഓക്സിജൻ ലെവൽ കുറഞ്ഞു മരിക്കുകയും,നേഴ്സ് ആയ എന്റെ ഭാര്യ ഗീതു ശ്വാസം കിട്ടാതെ ഗുരുതരാവസ്ഥയിൽ Caritas ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കുകയും ചെയ്തു. ആരോഗ്യനില വഷളായതിനെ തുടർന്ന്‌ വെന്റിലേറ്ററിലൊട്ടു മാറ്റുകയും ഇപ്പോൾ (02/06/2021)19 ദിവസമായി വെന്റിലേറ്ററിലാണ്. സുഹൃത്തുക്കളുടെയും കൂടെ ജോലി ചെയ്യുന്നവരുടെയും സഹായം കൊണ്ടാണ് ഇതുവരെ പിടിച്ചു നിന്നത്. ഇപ്പോഴത്തെ അവസ്ഥ വെച്ച് ECMO Machine മിനിമം 4 weeks എങ്കിലും continue ചെയ്യണം എന്നാണ് ഡോക്ടർമാർ പറയുന്നത്. അതിന്റെ ചെലവ് വരുന്നത് 40 മുതൽ 45 ലക്ഷം വരെയാണ്. ഈ തുക എങ്ങനെയും കണ്ടെത്തിയാലേ എനിക്ക് ഗീതുവിന്റെ തുടർചികിത്സ നടത്താൻ സാധിക്കുകയുള്ളു. ദയവായി
സഹായിക്കണം എന്ന് അപേക്ഷിക്കുന്നു

https://www.facebook.com/TrollForKTM/posts/1559784530858654?__cft__[0]=AZVEw46iv5guLW6BokUf31IIUHeRtM_7m_EBwiUTVbCq5_Cysl4efp5kZ61qZFwUcpWAdBSahMR-yGYXaGroHTXsnSeDqFwNU5eGAqUgAYvOBR0JBlDJO-DXBGsvz234VYyFAL1EE-NZY22_bVbY4P_h&__tn__=%2CO%2CP-R