കെ സുരേന്ദ്രന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത് മമ്മൂട്ടിയും യൂസഫലിയും: പി.സി എവിടെയെന്ന് കമന്റുകള്‍

ബി. ജെ. പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത് എം എ യൂസഫലിയും നടന്‍ മമ്മൂട്ടിയും. മമ്മൂട്ടിക്കൊപ്പം നിര്‍മ്മാതാവ് ആന്റോ ജോസഫും ചടങ്ങിന് എത്തിയിരുന്നു. കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ…

ബി. ജെ. പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത് എം എ യൂസഫലിയും നടന്‍ മമ്മൂട്ടിയും. മമ്മൂട്ടിക്കൊപ്പം നിര്‍മ്മാതാവ് ആന്റോ ജോസഫും ചടങ്ങിന് എത്തിയിരുന്നു. കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ വധു ദില്‍നയാണ്.

കോഴിക്കാട് സ്വകാര്യ ഹോട്ടലില്‍ വച്ചാണ് വിവാഹത്തിന്റെ സല്‍ക്കാര ചടങ്ങുകള്‍ നടന്നത്. മമ്മൂട്ടിയും യൂസഫലിയും ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ ആന്റോ ജോസഫ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

പോസ്റ്റിന് ലഭിച്ച കമന്റുകളും ബഹുരസമാണ്. ചിത്രത്തില്‍ വരനും വധുവിനും പ്രാധാന്യം കുറഞ്ഞുപോയെന്നാണ് പലരുടെയും അഭിപ്രായം. അപ്രതീക്ഷിതമായി കണ്ട യൂസഫലിക്കൊപ്പം മമ്മൂട്ടിയും കെ. സുരേന്ദ്രനും ആന്റോ ജോസഫും ചിത്രത്തിന് ആയി പോസ് ചെയ്തപോലൊണ് ഫോട്ടോ.

എന്നാല്‍ മറ്റു ചിലര്‍ അന്വേഷിക്കുന്നത് പി. സി ജോര്‍ജ്ജ് എവിടെ എന്നാണ്. കഴിഞ്ഞ ദിവസമാണ് ഒരു വേദിയില്‍ മുസ്ലിം വിഭാഗത്തിന് എതിരെ പി. സി വിദ്വേഷ പ്രസംഗം നടത്തിയത്. പ്രസംഗത്തില്‍ ലുലു മാളിന് എതിരെയും എം. എ യൂസഫലിക്ക് എതിരെയും അദ്ദേഹം ആക്ഷേപങ്ങള്‍ ഉന്നയിച്ചിരുന്നു.

പി സിക്ക് പിന്തുണയുമായി രംഗത്തെത്തിയ ഏക സംഘടന ബി. ജെ. പി ആയിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു. എന്നാലിതാ മകന്റെ കല്യാണത്തിന് സുരേന്ദ്രന്‍ പി. സി ജോര്‍ജിനെ ഒഴിവാക്കി എം. എ യൂസഫലിയെ വിളിച്ചുവെന്നാണ് ചിലര്‍ കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിങ്ങളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു.’ തുടങ്ങിയ ആരോപണങ്ങളാണ് പി. സി. ജോര്‍ജ് പ്രസംഗത്തില്‍ ഉന്നയിച്ചത്.