നമ്പി നാരായണന്റെ കാലില്‍ വീണ് മാപ്പിരക്കണം..! – കെ.ടി ജലീല്‍

ഐസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിത കഥ പറഞ്ഞ റോക്കട്രി ദി നമ്പി എഫക്ട് എന്ന സിനിമ കണ്ട ശേഷം എം.എല്‍.എ കെ.ടി ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു..…

ഐസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിത കഥ പറഞ്ഞ റോക്കട്രി ദി നമ്പി എഫക്ട് എന്ന സിനിമ കണ്ട ശേഷം എം.എല്‍.എ കെ.ടി ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.. ഒരു യുവ ശാസ്ത്രജ്ഞന്‍ ISRO യില്‍ ജീവിതം ഹോമിച്ചതിന്റെ കണ്ണീര്‍ക്കഥയാണ് ‘റോക്കട്രി എന്ന സിനിമയിലൂടെ കാണിച്ചിരിക്കുന്നത് എന്ന് കെടി ജലീല്‍ സിനിമ കണ്ടതിന് ശേഷം വ്യക്തമാക്കുന്നു. ഐസ്ആര്‍ഒ ചാരക്കേസില്‍ അദ്ദേഹം ഒരുപാട് നാള്‍ ശിക്ഷ അനുഭവിച്ചു.. പിന്നീട് തന്റെ നിരപരാധിത്വം തെളിയിച്ച് പുറത്ത് വന്നു എങ്കിലും

നമ്മുടെ നാടും സമൂഹവും മാധ്യമങ്ങളും വൈകിയെങ്കിലും ആ നിഷ്‌കാമ കര്‍മ്മിയുടെ കാലില്‍ വീണ്  മാപ്പിരക്കണമെന്നാണ് ജലീല്‍ കുറിയ്ക്കുന്നത്. സിനിമയുടെ ഇതിവൃത്തം ജീവല്‍ സ്പര്‍ശിയാകുമ്പോള്‍ സിനിമ മനോഹരമാവുക എന്നത് സ്വാഭാവികമാണ്. പ്രേക്ഷക മനസ്സുകളെ പിടിച്ചുലക്കാനും അവരുടെ കണ്ണുകളെ ഈറനണിയിക്കാനും പര്യാപ്തമായ കലാ സൃഷ്ടിയാണ് മാധവന്റെ റോക്കട്രി എന്ന സിനിമ… എന്തിനെക്കാളും വലുതാണ് അഭിമാനമെന്ന് തിരിച്ചറിഞ്ഞ്

സത്യം തെളിയിക്കാന്‍ അദ്ദേഹം നടത്തിയ നിമയപോരാട്ടത്തെ കുറിച്ചും കെ.ടി ജലീല്‍ കുറിപ്പില്‍ പറയുന്നു. റോക്കട്രി എന്ന സിനിമ ഒരിക്കലും ഒരു കെട്ടികൂട്ട് കഥയല്ല..ഒരു മനുഷ്യന്റെ പച്ചയായ അനുഭവങ്ങളുടെ ചലചിത്ര രൂപമാണ് എന്നും

അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു, റോക്കട്രി എന്ന സിനിമയ്ക്കായി അഹോരാത്രം പ്രയത്‌നിച്ച എല്ലാ കലാകാരന്‍മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിച്ചാണ് കെ.ടി ജലീല്‍ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഈ സിനിമ എന്തുകൊണ്ട് ഓരോരുത്തരും കാണണം എന്നതിനെ കുറിച്ച് പറഞ്ഞ് വെയ്ക്കുന്നതാണ് കെ.ടി ജലീല്‍ പങ്കുവെച്ച് ഈ കുറിപ്പ്.

കഴിഞ്ഞ ദിവസം ഈ സിനിമയെ കുറിച്ച് സംവിധായകന്‍ സിദ്ദിഖ് എഴുതിയ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നമ്പി നാരായണന്‍ എന്ന മഹത്‌വ്യക്തിയോട് മാപ്പ് അപേക്ഷിച്ചുകൊണ്ടായിരുന്നു സിദ്ദിഖും ഈ കുറിപ്പ്

പങ്കുവെച്ചിരുന്നത്.  ഈ സിനിമ ഹൃദയത്തെ ഒരുപാട് സ്പര്‍ശിച്ചു എന്നും അദ്ദേഹം കടന്നു പോയ സാഹചര്യങ്ങള്‍ കണ്ണുകളെ ഈറനണിയിച്ചു എന്നും സിദ്ദിഖ് കുറിച്ചിരുന്നു.