വീണ്ടുമൊരു മാസ് ലുക്ക്…! പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി പൃഥ്വിരാജ്!! തീ പാറും എന്ന് ആരാധകര്‍!!

പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പിറന്ന കടുവ എന്ന സിനിമ ഹിറ്റായി മാറിയതോടെ.. ഇപ്പോഴിതാ ആ വിജയം വീണ്ടും ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. ഷാജി കൈലാസുമൊത്തുള്ള തന്റെ അടുത്ത സിനിമയിലെ കഥാപാത്രത്തെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.…

പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പിറന്ന കടുവ എന്ന സിനിമ ഹിറ്റായി മാറിയതോടെ.. ഇപ്പോഴിതാ ആ വിജയം വീണ്ടും ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. ഷാജി കൈലാസുമൊത്തുള്ള തന്റെ അടുത്ത സിനിമയിലെ കഥാപാത്രത്തെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. കഴിഞ്ഞ ദിവസം രാത്രി താരം പങ്കുവെച്ച ക്യാരക്ടര്‍ ലുക്ക് ഇതിനോടകം തന്നെ വൈറലായി മാറി കഴിഞ്ഞു. കാപ്പ എന്ന ഈ സിനിമയുടെ വിശേഷങ്ങള്‍ അറിഞ്ഞ് ആരാധകര്‍ ത്രില്ലടിച്ച് ഇരിക്കുകയാണ് ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

കടുവയ്ക്ക് ശേഷം വീണ്ടും മാസ് ലുക്കില്‍ എത്തിയിരിക്കുകയാണ് പൃഥ്വിരാജ്..കൊട്ട മധുവിനെ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. കഥാപാത്രത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. നാല് വിരലുകള്‍ മാത്രം നിവര്‍ത്തി കൈ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതും ഫോണില്‍ നോക്കിയിരിക്കുന്നതുമായ രണ്ട് ചിത്രങ്ങളാണ് പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പങ്കുവെച്ചിരിക്കുന്നത്.

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടുന്ന ഈ സിനിമയില്‍ മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ ആണ് നായിക ആയി എത്തുന്നത്. ആസിഫ് അലി, അന്ന ബെന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നുണ്ട്. സിനിമയുടെ ഷൂട്ടിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് കാപ്പ ഒരുങ്ങുന്നത്. അതേസമയം, ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‌കെ റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത് എന്നൊരു പ്രത്യേകതയും

ചിത്രത്തിനുണ്ട്. സിനിമയില്‍ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് പൃഥ്വിരാജ് എത്തിയതോടെ ആരാധകര്‍ വലിയ ആകാംക്ഷയിലാണ്.. ഇനി കൊട്ടമധുവിന്റെ നല്ല ഉഗ്രന്‍ മീശപിരിച്ചുള്ള അടിക് വേണ്ടി വെയ്റ്റിങ്.. ഏട്ടാ അടിയെന്നോകെ പറഞ്ഞാല്‍ തീപാറുന്ന അടി ആവണം…ഫൈറ്റിന്റെ കാര്യത്തില്‍ ഏട്ടനോട് അത് പ്രത്യേകം പറയേണ്ട എന്ന് അറിയാം…എന്നെല്ലാമാണ് പൃഥ്വിരാജ് പങ്കുവെച്ച് പോസ്റ്റിന് ആരാധകര്‍ പങ്കുവെയ്ക്കുന്ന കമന്റ്.