‘കടുവ’ ഒടിടിയിലേക്ക്… ആഗസ്റ്റ് 4 മുതല്‍ ആമസോണ്‍ പ്രൈമില്‍

തിയേറ്ററില്‍ തകര്‍ത്തോടിയ പൃഥ്വിരാജ് ചിത്രം ‘കടുവ’ ഇനി ഒടിടിയില്‍. ചിത്രം ആഗസ്റ്റ് 4 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സ്ട്രീമിങ് ചെയ്യും. ജൂലൈ ഏഴിനാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. കടുവയുടെ ഒടിടി റിലീസ്…

തിയേറ്ററില്‍ തകര്‍ത്തോടിയ പൃഥ്വിരാജ് ചിത്രം ‘കടുവ’ ഇനി ഒടിടിയില്‍.
ചിത്രം ആഗസ്റ്റ് 4 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സ്ട്രീമിങ് ചെയ്യും.
ജൂലൈ ഏഴിനാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. കടുവയുടെ ഒടിടി റിലീസ് തടയണമെന്നാവശ്യപ്പെട്ട് ജോസ് കുരുവിനാക്കുന്നേല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ തിയേറ്റര്‍ റിലീസ് തടയണമെന്നാവശ്യപ്പെട്ടും അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. കടുവയിലെ നായകന്റെ കഥ തന്റെ ജീവിതമാണെന്നും തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്നത് ആണെന്നുമായിരുന്നു ആരോപണം.

തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം കഥാപാത്രത്തിന്റെ പേര് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്നത് കടുവാക്കുന്നേല്‍ കുര്യാച്ചന്‍ എന്ന് മാറ്റിയാണ് സിനിമ റലീസ് ചെയ്തത്. അതേസമയം, ഇന്ത്യയില്‍ മാത്രമേ പേര് മാറ്റിയിരുന്നുള്ളു എന്നാണ് ജോസ് കുരുവിനാക്കുന്നേലിന്റെ പുതിയ ആരോപണം.

കൊവിഡിന് ശേഷം എത്തിയ മലയാള സിനിമകളില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രമാണ് കടുവ. 40.5 കോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ നേടിയിരിക്കുന്നത്. ഒടിടിയിലും കടുവ മികച്ച മുന്നേറുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.