‘അല്‍ഫോന്‍സ് പുത്രന്‍ പണ്ട് ഷോര്‍ട്ട് ഫിലിം പിടിച്ചു നടന്ന കാലത്ത് സെറ്റ് ആക്കിയ കഥ ആണെന്ന് തോന്നുന്നു’

പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ഗോള്‍ഡിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു…

പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ഗോള്‍ഡിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ‘അല്‍ഫോന്‍സ് പുത്രന്‍ പണ്ട് ഷോര്‍ട്ട് ഫിലിം പിടിച്ചു നടന്ന കാലത്ത് സെറ്റ് ആക്കിയ കഥ ആണെന്ന് തോന്നുന്നുവെന്നാണ് കൈലാസ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

അര മണിക്കൂറില്‍ തീരേണ്ട യൂട്യൂബ് വീഡിയോ, അതിനുള്ളതേ ഉള്ളൂ ഇതിലെ കഥ. ഇപ്പോള്‍ ഈ വക simple കഥകള്‍ ആണ് കരിക്കിന്റെ വീഡിയോസ്. എന്നാല്‍ കരിക്ക് ഇതിനേക്കാള്‍ ഭേദം ആണ് എന്ന് പറയേണ്ടി വരും. OTT ല്‍ ഇറക്കാന്‍ പറ്റിയ സിനിമയയെ തിയേറ്ററില്‍ ഇറക്കി പൊങ്കാല വാങ്ങി അല്‍ഫോന്‍സ് പുത്രന്‍. OTT ല്‍ ആയിരുന്നേല്‍ അര മണിക്കൂര്‍ കൊണ്ട് കണ്ടുതീര്‍ക്കാം.
ചുമ്മാ സീനുകളെ ഒക്കെ വലിച്ചു വലിച്ചു നീട്ടി 2.45 മണിക്കൂര്‍ ആക്കി. സീനുകള്‍ മുഴുവന്‍ ഒരാവശ്യവുമില്ലാതെ BGM കുത്തിനിറച്ചിട്ടുണ്ട്. Macro lens വച്ച് insects ഇനെ ഷൂട്ട് ചെയ്തു കുറേ സീന്‍ നിറച്ചിട്ടുണ്ട്. Insects ഇനെ കിട്ടാതായപ്പോള്‍ കിളി, അണ്ണന്‍, പാമ്പ് തുടങ്ങിയവ ആയി. നേരത്തിലും പ്രേമത്തിലും കണ്ട പുത്രന്റെ ഒരു നിഴല്‍ മാത്രം ആണ് ഈ സിനിമയില്‍. സംവിധായകന്‍ കൂടിയായ പ്രിത്വിരാജ് എന്ത് കണ്ടിട്ടാണ് ഈ സ്‌ക്രിപ്റ്റില്‍ അഭിനയിച്ചത്? പൃഥ്വിരാജിന് ചെയ്യാനും ഒന്നും ഇല്ല ഈ സ്‌ക്രിപ്റ്റില്‍. നിവിന്‍ പോളി ആയിരുന്നേല്‍ ചിലപ്പോള്‍ പൃഥ്വിരാജിനെക്കാള്‍ നന്നാക്കിയേനെ.

ഇന്നലെ പാട്ട് കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടില്ലായിരുന്നു. എന്നാല്‍ ഇന്ന് സിനിമയില്‍ ആ പാട്ട് വന്നപ്പോള്‍ ഒരുപാട് ഇഷ്ടമായി കാരണം അത്ര കഷ്ടം ആയിരുന്നു സിനിമ. നയന്‍താരക്ക് 4-5 സീന്‍ ഉള്ളൂ, പൃഥ്വിരാജിന്റെ കൂടെ കോമ്പിനേഷന്‍ സീന്‍ ഒന്നുമില്ല. നയന്‍താരയുടെ തന്നെ ആവശ്യമില്ലായിരുന്നു സിനിമയില്‍, നയന്‍സിന്റെ ഡബ്ബിങ് കൊള്ളാമായിരുന്നു. ഒരാവശ്യമോ ഒരു ബന്ധമോ ഇല്ലാത്ത ഒരുപാട് സീനുകള്‍ സിനിമയില്‍ ഉണ്ട്. ഡാന്‍സ് കളിക്കുന്ന പെണ്‍കുട്ടി, സൗബിനും ഗണപതിയും, ഷിജു വില്‍സണ്‍, പാട്ട് പാടുന്ന ടീം ഇവരൊക്കെ എന്തിനാണ് സിനിമയില്‍? അമ്മയില്‍ മെമ്പര്‍ഷിപ്പ് ഉള്ള മുന്‍നിര നായകന്മാര്‍ ഒഴിച്ച് ബാക്കി മുഴുവന്‍ നടന്മാരും ഈ സിനിമയില്‍ ഗസ്റ്റ് റോളില്‍ വന്ന് പോകുന്നുണ്ട്. അവസാനം അല്‍ഫോന്‍സ് തന്നെ ഒരു ഗസ്റ്റ് റോളില്‍ വരും. എന്നിട്ട് ബോര്‍ഡില്‍ എന്തോ director brilliance എന്നമാതിരി പരസ്പരബന്ധം ഇല്ലാത്ത എന്തൊക്കെയോ എഴുതിവയ്ക്കും. ദൈവത്തിന് അറിയാം അതെന്ത് brilliance ആണെന്ന്.
വെറും രണ്ട് പടം കൊണ്ട് പുത്രന്റെ കൈയിലെ സ്റ്റോക്ക് ഒക്കെ തീര്‍ന്നോ എന്തോ. നേരത്തിലെയും പ്രേമത്തിലെയും making style അല്‍ഫോന്‍സ് തന്നെ കോപ്പിയടിക്കാന്‍ ശ്രമിച്ചപോലുണ്ട് ഈ സിനിമയില്‍, അത് നല്ലപോലെ പാളുകയും ചെയ്തു.വെറുതെ തട്ടിക്കൂട്ടിയ സിനിമയാണ് Gold. പ്രിത്വിരാജ് തന്നെ produce ചെയ്തതുകൊണ്ട് വലിയ ബഡ്ജറ്റ് ആയിക്കാണില്ല. പുത്രനും കാശ് ഒന്നും കൊടുത്തുകാണില്ല, profit share ആണല്ലോ ഇപ്പോഴത്തെ രീതി. അങ്ങനെ നോക്കുമ്പോള്‍ പടം പൃഥ്വിരാജിന് നഷ്ടം ഉണ്ടാക്കില്ല എന്ന് തോനുന്നു. തിങ്കളാഴ്ച പടം വീഴും എന്ന് ഉറപ്പാ. OTT ല്‍ വരുമ്പോള്‍ കാണുക, കാശ് മുടക്കാതെയാണെങ്കില്‍ ഒരു തവണ തീര്‍ച്ചയായും കാണാമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പൃഥ്വിരാജിനും നയന്‍താരയ്ക്കും പുറമേ അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്‌സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.മാര്‍ക്കറ്റിംഗ് പ്ലാന്‍ ഒബ്‌സ്‌ക്യൂറ, PRO, മീഡിയ പ്ലാന്‍ ബിനു ബ്രിങ് ഫോര്‍ത്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് വിപിന്‍ കുമാര്‍.