മകളെ തന്നത് ചാത്തന്‍ സ്വാമിയാണ്….!! എല്ലാവരും പരിഹസിച്ചു, കലാഭവന്‍ നാരായണന്‍ കുട്ടിയുടെ ജീവിതകഥ..!!

കൊച്ചിന്‍ കലാഭവന്‍ എന്ന മിമിക്രി ട്രൂപ്പില്‍ നിന്നാണ് കലാഭവന്‍ നാരായണന്‍കുട്ടി മലയാള സിനിമാലോകത്തേക്ക് കടന്ന് വരുന്നത്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും താരം ഒരുപോലെ തിളങ്ങിയ താരമാണ് ഇദ്ദേഹം. കോമഡി പരിപാടികളും മറ്റുമായി താരം…

കൊച്ചിന്‍ കലാഭവന്‍ എന്ന മിമിക്രി ട്രൂപ്പില്‍ നിന്നാണ് കലാഭവന്‍ നാരായണന്‍കുട്ടി മലയാള സിനിമാലോകത്തേക്ക് കടന്ന് വരുന്നത്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും താരം ഒരുപോലെ തിളങ്ങിയ താരമാണ് ഇദ്ദേഹം. കോമഡി പരിപാടികളും മറ്റുമായി താരം മിനിസക്രീന്‍ ആരാധകരുടേയും പ്രിയങ്കരനായി മാറിയിരുന്നു. സിനിമയില്‍ ആദ്യം ചെറിയ ഹാസ്യ വേഷങ്ങളിലാണ് താരം എത്തിയത്. ഇപ്പോഴിതാ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച കുഞ്ഞിനെക്കുറിച്ച് പറയുകയാണ് നടന്‍.

പിന്നണി ഗായകന്‍ എം.ജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പരിപാടിയില്‍ വെച്ചായിരുന്നു കലാഭവന്‍ നാരായണന്‍ കുട്ടി മനസ്സ് തുറന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച കണ്‍മണിയെകുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. കുഞ്ഞില്ലാത്ത സങ്കടം താരത്തേയും ഭാര്യയേയും ഒരുപാട് കാലം വേട്ടയാടിയിരുന്നു, എന്നാല്‍ ഭാര്യയുടെ അത്രയും എനിക്ക് വേദനാജനകമായിരുന്നില്ല ഒരു കുഞ്ഞില്ല എന്ന സത്യം എന്നാണ് നടന്‍ പറഞ്ഞിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…

ഞാന്‍ ഷൂട്ടിങ്ങിനും മറ്റും പോകുന്നതുകൊണ്ട് ആ വേദന അറിഞ്ഞതുമുഴുവനും ഇവളാണ്. ഞാന്‍ എപ്പോഴും എന്‍കേജ്ഡ് ആയിരുന്നു അപ്പോള്‍ അത് അറിയുന്നത് ഇവളാണ്. എല്ലാവര്‍ക്കും ഉള്ള പോലെ ഒരു കുഞ്ഞില്ലെന്ന സങ്കടം ആയിരുന്നു ഞങ്ങളെ അലട്ടിയിരുന്നത് എന്നും നാരായണന്‍ കുട്ടിയും ഭാര്യയും പറയുന്നു. ആവണങ്ങാട്ട് വിഷ്ണുമായയുടെ ആളാണ് ഞാന്‍. ചാത്തന്‍ സ്വാമി, സ്വാമിയാണ് എനിക്ക് മകളെ നല്‍കിയത്. അവിടെ പോയി പ്രാര്‍ത്ഥിച്ചു എന്ന് നടന്‍ പറയുന്നു. 17 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണു മകള്‍ ജനിക്കുന്നത് അതുകൊണ്ടുതന്നേയാണ് അവള്‍ക്ക് ഭാഗ്യലക്ഷ്മി എന്നു പേര് നല്‍കിയത്. ഡാന്സിലും പാട്ടിലും കുറച്ചു കഴിവുണ്ട് മകള്‍ക്ക് എന്നും അദ്ദേഹം പറഞ്ഞു.